അമ്പലപ്പുഴ: നാടകരംഗ ശിൽപ കലയിലെ ഗുരുസ്ഥാനീയൻ ആർട്ടിസ്റ്റ് കേശവന്റെ ഓർമക്കായി രൂപവത്കരിച്ച ആർട്ടിസ്റ്റ് കേശവൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്കാരത്തിന് നാടകരചയിതാവും സംവിധായകനുമായ ചെറുന്നിയൂർ ജയപ്രസാദ് അർഹനായി.
25,000 രൂപയും ആർട്ടിസ്റ്റ് സുജാതൻ രൂപകൽപന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി അഞ്ചിന് കോട്ടയത്ത് നടക്കുന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അവാർഡ് സമർപ്പിക്കും. കെ.പി.എ.സിയുടെ മുടയനായപുത്രൻ നാടകം അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ സി.രാധാകൃഷ്ണൻ, ആർട്ടിസ്റ്റ് സുജാതൻ, സെക്രട്ടറി സുദർശനൻ വർണം, ട്രഷറർ അലിയാർ പുന്നപ്ര എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.