നിന്നിൽനിന്നും
തിരിഞ്ഞുനടക്കുമ്പോൾ
ഒരു നീണ്ട തീവണ്ടിച്ചൂളം
ഹൃദയഭിത്തിയിൽ
തട്ടിത്തൂവുന്നു.
വെളുപ്പിലും
ഇരുട്ടെന്നുവിതുമ്പിക്കരഞ്ഞ
കുട്ടിയെപ്പോലെ
പിൻനടത്തം
കാഴ്ചവറ്റുന്നു.
ഓണപ്പൂവിൽനിന്നും
തെറുത്തെടുത്ത
ഇതളുകൾ
ചരമദിനത്തിലെ
മന്ദസ്മിതന്റെ
കണ്ണാടിച്ചിത്രത്തിൽ
വിതറിത്തൂവുംപോലെ
പിൻനടത്തമിടറുന്നു
നീ കാഴ്ചയിൽ
പുറംതിരിഞ്ഞുനിൽക്കുമൊരു
നീളൻകുന്ന്
കശുമാവുകളും
മുളന്തോപ്പുകളും
ഈങ്ങാമരങ്ങളും
പടർപ്പ് വിരിച്ച
പച്ചക്കുന്ന്!
നീയിപ്പോൾ
വിസ്മയം വിരിയിച്ച
കണ്ണുകൾ
ആകാശത്തേക്ക് പായിക്കുന്നു.
ഒരുകരിനീലമേഘത്തുണ്ട്
നിന്റെ കണ്ണുകളിൽ
പാരച്യൂട്ടിറങ്ങി
കള്ളനെപ്പോലെ
ഒളിച്ചിരിക്കുന്നു
നീയിപ്പോൾ
ഒരു കരിനീലക്കുന്ന്!
എന്റെ കറുപ്പിലേക്ക്
നിന്റെ നീലക്കണ്ണുകളെ
ഒരു സമുദ്രമായ്
നീയെന്നാണിനി
തുറന്നുവിടുക..!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.