ന​മ​സ്കാ​രം, ദി​നേ​ശാ​ണ് പി.​ആ​ർ.​ഒ

പി.​ആ​ർ.​ഒ ദി​നേ​ശ്

ക്ലിക്ക് കമ്മ്യൂണിക്കേഷൻസ്

ഒ​രു പി.​ആ​ർ.​ഒ​യു​ടെ അ​നു​ഭ​വ അ​ട​യാ​ള​ങ്ങ​ൾ

സി​നി​മ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പേ എ​ത്തി സ്ക്രീ​നി​ൽ ടൈ​റ്റി​ൽ കാ​ർ​ഡ് ക​ണ്ടാ​ലേ ചി​ല​ർ​ക്കെ​ങ്കി​ലും തി​യ​റ്റ​റി​ൽ​നി​ന്നൊ​രു സി​നി​മ ക​ണ്ടു എ​ന്ന സം​തൃ​പ്തി വ​രൂ. ഒ​രു സി​നി​മ സം​ഭ​വി​ക്കു​മ്പോ​ൾ അ​തി​നുപി​ന്നി​ൽ വി​യ​ർ​ത്ത് പ്ര​വ​ർ​ത്തി​ച്ച പ​ല​രെ​യും ഇ​ങ്ങ​നെ മാ​ത്ര​മാ​ണ് തി​രി​ച്ച​റി​യു​ക. ഇ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ല​ത്ത് മ​റ്റു വ​ഴി​ക​ളു​ണ്ടെ​ങ്കി​ലും ആ ​​െടെ​റ്റി​ൽ കാ​ർ​ഡി​ൽ ത​ന്‍റെ പേ​ര് കൂ​ടി കാ​ണു​മ്പോ​ൾ മാ​ത്ര​മാ​ണ് അ​തു​വ​രെ അ​യാ​ൾ ആ ​സി​നി​മ​ക്കുേവ​ണ്ടി അ​ധ്വാ​നി​ച്ച​തി​ന്‍റെ കൂ​ലി മ​ന​സ്സു​കൊ​ണ്ട് ല​ഭി​ക്കു​ന്ന​ത്.

അ​ങ്ങ​നെ ടൈ​റ്റി​ൽ കാ​ർ​ഡി​ൽ പ​ല​പ്പോ​ഴും ന​മ്മ​ൾ ക​ണ്ട ഒ​രു പേ​രാ​ണ് പി.​ആ​ർ.​ഒ ദി​നേ​ശ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മാ​നു​ഭ​വ​ങ്ങ​ളെ പു​സ്ത​കരൂ​പ​ത്തി​ലാ​ക്കി​യ​പ്പോ​ൾ അ​തി​നി​ട്ട പേ​ര് എ​ന്തു​കൊ​ണ്ടും ആ ​ജോ​ലി​ക്ക് അ​നു​യോ​ജ്യ​മാ​യി –‘ന​മ​സ്കാ​രം, ദി​നേ​ശാ​ണ് പി.​ആ​ർ.​ഒ’. കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ കാ​ലം സി​നി​മ​യു​ടെ ഓ​രംചേ​ർ​ന്ന് ന​ട​ന്ന ഒ​രാ​ളു​ടെ സി​നി​മ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ​ക്ക് ശ​രാ​ശ​രി വാ​യ​ന​ക്കാ​ര​നി​ൽ എ​ന്തു പ്ര​സ​ക്തി​യെ​ന്ന സ​ന്ദേ​ഹ​ത്തി​ന് കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കു​ന്നു​ണ്ട് ഈ ​ചെ​റു ഗ്ര​ന്ഥ​ത്തി​ൽ.

മ​ല​യാ​ള​ത്തി​ലെ സി​നി​മ​പ്പേ​രു​ക​ൾ ത​ന്‍റെ ഓ​ർ​മ​ക്കു​റി​പ്പു​ക​ളു​ടെ അ​ധ്യാ​യ​ങ്ങ​ൾ​ക്ക് ത​ല​ക്കെ​ട്ടു​ക​ളാ​ക്കു​ക​യും ഓ​രോ​ന്നി​ന്‍റെ​യും അ​ന്ത്യ​ത്തി​ൽ ചി​ന്തോ​ദ്ദീ​പ​കങ്ങ​ളാ​യ ഉ​ദ്ധര​ണി​ക​ളും ചേ​ർ​ത്തുകൊ​ണ്ട് വ്യ​ത്യ​സ്ത ര​ച​ന​ശൈ​ലി​യാ​ണ് അ​ദ്ദേ​ഹം ഇ​തി​ൽ അ​നു​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത്.

ഫ്രീ​ലാ​ൻ​സ് ജേ​ണ​ലി​സ്റ്റ് ആ​യി​രു​ന്ന ഗ്ര​ന്ഥ​കാ​ര​ൻ സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​മ്പ് കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഒാ​ഡി​യോ കാ​സ​റ്റ് ക​മ്പ​നി​ക​ളാ​യ ജോ​ണി സാ​ഗ​രി​ഗ, ഈ​സ്റ്റ് കോ​സ്റ്റ് ഓ​ഡി​യോ​സ്, മാ​രു​തി കാ​സ​റ്റ്സ്, മാ​ഗ്ന സൗ​ണ്ട്, സൈ​മ​ൺ ന​വോ​ദ​യ, നാ​ദ്, ഹൊ​റൈ​സ​ൺ തു​ട​ങ്ങി​യ​വ​യു​ടെ പി.​ആ​ർ.​ഒ ആ​യി​രു​ന്നു. പു​സ്ത​ക​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ അ​ദ്ദേ​ഹം ജീ​വി​തം പ​റ​ഞ്ഞ് തു​ട​ങ്ങു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്.

അ​ന്ന് ച​ല​ച്ചി​ത്രരം​ഗ​ത്ത് ഓ​ഡി​യോ ക​മ്പ​നി​ക​ൾ​ക്ക് വ​ലി​യ സ്ഥാ​ന​വും പ്ര​ധാ​ന്യ​വു​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ത്തേ​ക്കാ​ൾ ആ​ർ​ഭാ​ട​മാ​യിത​ന്നെ അ​ന്ന് ഓ​ഡി​യോ ലോ​ഞ്ച് സം​ഘ​ടി​പ്പി​ക്കു​മാ​യി​രു​ന്നു. അ​തി​ലൂ​ടെ ഒ​ട്ടേ​റെ സി​നി​മക്കാ​രെ പ​രി​ച​യ​പ്പെ​ടാ​നും സാ​ധി​ച്ചു. അ​വി​ടെനി​ന്നാ​യി​രു​ന്നു സി​നി​മ​യി​ലേ​ക്കു​ള്ള തു​ട​ക്കം. ‘ദാ​ദ സാ​ഹി​ബ്’; ‘സ​ർ​ഗം’, ‘ക​ബീ​ർ’, മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ‘ഹ​രി​ഹ​ര​ൻ​പി​ള്ള ഹാ​പ്പി​യാ​ണ്’ എന്നിവയുടെയെല്ലാം പി.ആർ.ഒ ആയി. ഒ​രേ​സ​മ​യം ര​ണ്ട് ചി​ത്ര​ങ്ങ​ളു​ടെ പി.​ആ​ർ.​ഒ ആ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ചെ​ന്ന് ദി​നേ​ശ​ൻ പു​സ്ത​ക​ത്തി​ൽ ഓ​ർ​ക്കു​ന്നു.

കാ​വ്യാ​ത്മ​ക​വും ല​ളി​തവുമായ ഭാ​ഷ​ ഏ​തൊ​രു വാ​യ​ന​ക്കാ​ര​നെ​യും ഒ​റ്റ​യി​രി​പ്പി​ൽ പു​സ്ത​കം വാ​യി​ച്ചു​തീ​ർ​ക്കാ​ൻ പ്രേ​രി​പ്പി​ക്കും. മാ​തൃ​ഭാ​ഷ​യാ​യ കൊ​ങ്ക​ണി​യോ​ടൊ​പ്പം മ​ല​യാ​ള ഭാ​ഷ​യെ​യും ചേ​ർ​ത്തു​പി​ടി​ച്ച എ.​എ​സ്. ദി​നേ​ശ് മ​ല​യാ​ള ര​ച​ന​യി​ൽ നേ​ടി​യ കൈ​യ​ട​ക്കം അ​നു​ഭ​വി​ച്ച​റി​യാ​ൻ​കൂ​ടി ഈ ​കൊ​ച്ചു​ഗ്ര​ന്ഥം ഇ​ട​വ​രു​ത്തു​ന്നു.

‘സു​കൃ​തം’ എ​ന്ന ആ​ദ്യ അ​ധ്യാ​യ​ത്തി​ൽ​ത്ത​ന്നെ വാ​യ​ന​ക്കാ​ര​ന്‍റെ എ​ല്ലാ മു​ൻ​ധാ​ര​ണ​ക​ളെ​യും അ​പ്ര​സ​ക്ത​മാ​ക്കു​ന്ന ഉ​ള്ള​ട​ക്ക​മാ​ണ് പു​സ്ത​ക​ത്തി​നു​ള്ള​തെ​ന്ന് ഗ്ര​ന്ഥ​കാ​ര​ൻ ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു. ‘അ​മ്മ​യാ​ണെ സ​ത്യം’, ‘വി​ശ്വാ​സം അ​ത​ല്ലേ എ​ല്ലാം’, ‘ക​യ്യൊ​പ്പ്’, ‘മ​ന​സ്സി​ന​ക്ക​രെ’, ‘ദി ​ഗ്രേ​റ്റ് ഫാ​ദ​ർ’, ‘സ​ന്ദേ​ശം’, ‘സ​ത്യ​മേ​വ ജ​യ​തേ’ എ​ന്നീ അ​ധ്യാ​യ​ങ്ങ​ളി​ലൂ​ടെ സി​നി​മ പി.​ആ​ർ.​ഒ, ഫ്രീ​ലാ​ൻ​സ് ജേ​ണ​ലി​സ്റ്റ് എ​ന്ന​തി​നേ​ക്കാ​ളൊ​ക്കെ ഉ​പ​രി ക്രാ​ന്ത​ദ​ർ​ശി​യാ​യ, മ​നു​ഷ്യ​സ്നേ​ഹി​യാ​യ ഒ​രു എ​ഴു​ത്തു​കാ​ര​ന്‍റെ സാ​ന്നി​ധ്യം അ​നു​ഭ​​വവേദ്യ​മാ​ക്കാ​ൻ എ.​എ​സ്. ദി​നേ​ശി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പ​റ​യാം.

Tags:    
News Summary - Experience of a P.R.O.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.