പ്രി​യ ജോ​സ​ഫ്

സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം പ്രിയ ജോസഫിന്

ദോഹ: സി.വി. ശ്രീരാമന്‍റെ സ്മരണാർഥം ഖത്തര്‍ സംസ്കൃതി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് പ്രിയ ജോസഫിന്റെ 'മാണീം ഇന്ദിരാഗാന്ധീം' എന്ന ചെറുകഥ തെരഞ്ഞെടുത്തു. സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ.പി. രാജഗോപാലന്‍, ചെറുകഥാകൃത്ത് അഷ്ടമൂര്‍ത്തി, യുവ എഴുത്തുകാരന്‍ ഷിനിലാല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. 50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാരം. 2023 ജനുവരിയില്‍ ദോഹയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാര സമര്‍പ്പണം നടക്കുമെന്ന് സംസ്കൃതി ഖത്തർ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സം​സ്കൃ​തി ഭാ​ര​വാ​ഹി​ക​ൾ സി.​വി. ശ്രീ​രാ​മ​ൻ സാ​ഹി​ത്യ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്നു

ചെറുകഥക്കുള്ള ഗൃഹലക്ഷ്മി അവാര്‍ഡ്‌ 1991ലും 1992ലും പ്രിയ ജോസഫിന് ലഭിച്ചിട്ടുണ്ട്. നീണ്ട ഇടവേളക്കുശേഷം എഴുത്തിലേക്ക് മടങ്ങിവന്ന പ്രിയ 2019 മുതല്‍ മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ചെറുകഥകളും അനുഭവങ്ങളും ഓര്‍മക്കുറിപ്പുകളും എഴുതിവരുന്നുണ്ട്. കന്യാവ്രതത്തിന്റെ കാവല്‍ക്കാരന്‍, കാറല്‍ മാര്‍ക്സ് ചരിതം, ഗുർജറി ബാഗ്, തമ്മനം മുതല്‍ ഷികാഗോ വരെ-ഒരു അധോലോക കഥ എന്നിവ ശ്രദ്ധേയമായ രചനകളാണ്.

ഇടുക്കിയിലെ തൊടുപുഴയില്‍ ജനിച്ച പ്രിയ, ഷികാഗോയില്‍ ഐ.ടി മേഖലയിൽ ജോലിചെയ്യുകയാണ്. റോബിനാണ് ഭർത്താവ്. മക്കൾ: ആമി, മിയ. പുരസ്കാര പ്രഖ്യാപന വാർത്തസമ്മേളനത്തിൽ സംസ്കൃതി പ്രസിഡന്റ് അഹ്മദ് കുട്ടി അറളയില്‍, ജനറല്‍ സെക്രട്ടറി എ.കെ. ജലീല്‍, സാഹിത്യ പുരസ്കാര സമിതി കണ്‍വീനര്‍ ഇ.എം. സുധീര്‍ എന്നിവര്‍ പങ്കെടുത്തു. 

Tags:    
News Summary - C.V. Sri Rama Literature Award to Priya Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT