ഡി.സി ബുക്‌സ് ക്രൈം ഫിക്ഷന്‍ പുരസ്കാരം ശിവൻ എടമനക്ക്

കോഴിക്കോട്: അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്‍റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഡി.സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ ശിവന്‍ എടമന രചിച്ച 'ന്യൂറോ ഏരിയ' മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.

ഡോ. പി.കെ. രാജശേഖരൻ, സി.വി. ബാലകൃഷ്ണൻ, ജി.ആർ. ഇന്ദുഗോപൻ എന്നിവരടങ്ങുന്ന സമിതിയാണ് വിജയിയെ തിരഞ്ഞെടുത്തത്. പുരസ്കാര വിതരണം 2021 ജനുവരി 12ന് നടക്കും. സംവിധായകന്‍ ജിത്തു ജോസഫാണ് ഫലപ്രഖ്യാനം നടത്തിയത്.


ന്യൂറോ ഏരിയയ്ക്ക് പുറമേ ഡാര്‍ക്ക് നെറ്റ് (ആദര്‍ശ് .എസ്), ഡോള്‍സ് (റിഹാന്‍ റാഷിദ്), കിഷ്‌കിന്ധയുടെ മൗനം (ജയപ്രകാശ് പാനൂര്‍) എന്നീ രചനകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. ബാലരമയിൽ സീനിയർ സബ് എഡിറ്ററാണ് ശിവൻ എടമന.

Tags:    
News Summary - dc books crime fiction awrad to shivan edamana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT