അച്ചടിക്കും രൂപകൽപനക്കുമുള്ള എഫ്.ഐ.പി ദേശീയ അവാര്‍ഡ് ഡി.സി ബുക്സിന്

ന്യൂഡല്‍ഹി: മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2021-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ദേശീയ അവാര്‍ഡില്‍ പത്തെണ്ണം ഡി.സി ബുക്സിനു ലഭിച്ചു. ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍നേടിയത് ഡി.സി ബുക്സിനാണ്.

ഖബര്‍(കെ ആര്‍ മീര), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍' ( ജനറല്‍ എഡിറ്റര്‍-സി ആര്‍ രാജഗോപാലന്‍), ക്ഷേത്രവിജ്ഞാനകോശം(പി.ജി.രാജേന്ദ്രന്‍), രാമായണ ഫോര്‍ ചില്‍ഡ്രന്‍ (സരസ്വതി രാജഗോപാൽ)‍, മഹാമാരിയില്‍ മാറുന്ന കേരളം (എഡിറ്റര്‍-ഡോ.ജോമോന്‍ മാത്യു, ഡോ.സി.പ്രദീപ്), പി എസ് സി കോഡ്മാസ്റ്റര്‍( സുനില്‍ ജോണ്‍ പി എസ്), ശ്രേഷ്ഠഭാഷ പാഠാവലി, മലയാള പാഠാവലി, 'പച്ചക്കുതിര' മാസിക എന്നിവയാണ് പുരസ്കാരത്തിനര്‍ഹമായത്.

സെപ്റ്റംബര്‍ പതിനേഴാം തീയതി വൈകുന്നേരം 4 മണിക്ക് ഡല്‍ഹിയിലെ ദി ക്ലാറിഡ്ജസ് വൈസ് റീഗലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Tags:    
News Summary - DC Books receives FIP National Award for Printing and Design

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-26 07:37 GMT