പ്രതീകാത്മക ചിത്രം

കവിത: ഗാ​ന​ഗ​ന്ധ​ർ​വ​ന്

സ​പ്ത​സ്വ​ര​ങ്ങ​ളെ ത​ഴു​കി ഉ​ണ​ർ​ത്തി​യ

ഗ​ന്ധ​ർ​വ​നാ​ദ സൗ​ഭാ​ഗ്യ​മേ

നി​ൻ ഗാ​ന​നി​ർ​ഝ​രി​യി​ൽ നീ​രാ​ടു​വാ​ൻ

മോ​ദ​മോ​ടെ കാ​ത്തി​രി​ക്കു​ന്നു ഞ​ങ്ങ​ൾ

നീ​ലാം​ബ​രി രാ​ഗം നീ​യൊ​ന്നു മൂ​ളി​യാ​ൽ

നീ​ല​ക്കു​റി​ഞ്ഞി​ക​ൾ പൂ​ത്ത​പോ​ലെ

നി​ള​യും ത​ര​ളി​ത​യാ​യി​ടും നി​ൻ

ഗാ​ന​ല​ഹ​രി ത​ൻ നി​ർ​വൃ​തി​യി​ൽ

വി​ശ്രു​ത ഗാ​യ​കാ തു​ടി​ക്കു​ന്നു നി​ഭൃ​തം

ന​ഭോ​മ​ണ്ഡ​ലം നി​ൻ സ്വ​ര​രാ​ഗ​ധാ​ര​യി​ൽ

രാ​കേ​ന്ദു​വും മേ​ഘ​പാ​ളി​ക​ൾ നീ​ക്കി

നി​ൻ ഗാ​നാ​മൃ​തം കേ​ട്ടു ര​സി​ച്ചി​ടു​ന്നു

ഉ​ണ​രു​ക വി​പ​ഞ്ചി​കേ ഉ​ന്നി​ദ്ര​മാ​ക നീ

​ക​ളി​വി​ള​ക്കി​ൻ തി​രി തെ​ളി​ഞ്ഞി​ട​ട്ടെ

ശ്രു​തി​ല​യ ഭാ​വ​ങ്ങ​ൾ മി​ഴി​വേ​കും

സ​ന്ധ്യ​ക്കു സു​ഖ​മ​രു​ളാ​ൻ

സാ​മോ​ദം നീ​യും പാ​ടൂ. 

Tags:    
News Summary - ganagandarvan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.