ലണ്ടൻ: ചാരനും നോവലിസ്റ്റുമായി പേരെടുത്ത വിഖ്യാത എഴുത്തുകാരൻ ജോൺ ലി കാറെ ഓർമയായി. 89 വയസ്സായിരുന്നു അദ്ദേഹത്തിന്. ശീതയുദ്ധ കാലത്ത് ബ്രിട്ടനു വേണ്ടി ചാരവൃത്തിക്കായി എന്ന പേരിൽ ജോൺ ലി കാറെ എന്ന തൂലിക നാമം സ്വീകരിച്ച അദ്ദേഹത്തിെൻറ യഥാർഥ പേര് ഡേവിഡ് ജോൺ മൂർ കോൺവെൽ എന്നായിരുന്നു.
ലോകമെങ്ങുമുള്ള വായനക്കാരെ സ്വാധീനിച്ച 25 ഓളം രഹസ്യാന്വേഷണ നോവലുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. 1931ൽ ബ്രിട്ടനിലെ ഡോർസെറ്റിൽ ജനിച്ച അദ്ദേഹത്തെ അഞ്ചാം വയസ്സിൽ അമ്മ ഉപേക്ഷിച്ചുപോയി. 50കളിലും 60കളിലും ബ്രിട്ടീഷ് സുരക്ഷാ ഏജൻസിയായ എം.ഐ-5ലും രഹസ്യാന്വേഷണ വിഭാഗമായ എം.ഐ-6ലും പ്രവർത്തിച്ചു.
ചാരലോകത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ 1961ൽ 'കാൾ ഫോർ ദ ഡെഡ്' ആണ് ആദ്യ നോവൽ. ദ സ്പൈ ഹൂ കെയിം ഇൻ ഫ്രം ദ കോൾഡ്' എന്ന നോവലിലൂടെ ജനപ്രിയനായി മാറി. ദ ലുക്കിങ് ഗ്ലാസ് വാർ, ടിങ്കർ ടെയ്ലർ സോൾജർ സ്പൈ, ദ റഷ്യ ഹൗസ്, ലെഗസി ഓഫ് സ്പൈസ് തുടങ്ങിയവയാണ് പ്രശസ്തമായ നോവലുകൾ. അദ്ദേഹത്തിെൻറ നിരവധി നോവലുകൾ സിനിമയും സീരിയലുകളുമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.