തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സസ്യശാസ്ത്ര വിഭാഗം അസോ. പ്രഫസര്‍ ഡോ. മഞ്ജു സി. നായര്‍ക്ക് ഇന്റര്‍നാഷനല്‍ അസോസിയേഷന് ഓഫ് ബ്രയോളജിസ്റ്റസിന്റെ റിക്ലെഫ് ഗ്രോല്ലേ അവാര്‍ഡ്. ഈ അവാർഡ് ലഭിക്കുന്ന ചരിത്രത്തിലെ ആദ്യ വനിത ഗവേഷകയാണ് ഡോ. മഞ്ജു. പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് ഏഷ്യയിലേക്കെത്തുന്നതും ആദ്യമായാണ്.
1999ല്‍ കേരള വനഗവേഷണ കേന്ദ്രത്തില്‍ റിസര്‍ച് ഫെേലാ ആയി ചേര്‍ന്നപ്പോള്‍ മുതല്‍ ബ്രയോഫൈറ്റുകളെക്കുറിച്ചായിരുന്നു ഇവരുടെ പഠനം. 2000ത്തില്‍ കേവലം 150 ഇനങ്ങള്‍ മാത്രമാണ് ഇവിടെയുള്ളതെന്നായിരുന്നു ഗവേഷണഫലങ്ങള്‍. ഇപ്പോള്‍ എണ്ണൂറിലധികം ഇനങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഡോ. മഞ്ജു പുതുതായി വിവരിച്ച 16 എണ്ണവും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷമാണ് കാലിക്കറ്റില്‍ അധ്യാപികയായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.