കെ.എല്‍.എഫ് പോലെ കേരള സാഹിത്യ അക്കാദമിക്ക് പരിപാടികള്‍ നടത്താനാവില്ലെന്ന് പ്രസിഡന്‍റ് കെ.സച്ചിദാനന്ദന്‍. ദൈനംദിന കാര്യങ്ങൾ നടത്താൻ വേണ്ടത്ര സ്റ്റാഫ് പോലും അക്കാദമിക്കില്ല. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ ഡയറക്ടര്‍ സച്ചിദാനന്ദനായിരുന്നു. ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ നിരവധി പ്രമുഖ എഴുത്തുകാരാണ് പങ്കെടുത്തത്. കെ.എല്‍.എഫില്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കവി എസ്. ജോസഫ് സാഹിത്യ അക്കാദമിയില്‍ നിന്നും രാജിവെച്ചിരുന്നു. തുടർന്ന്, കേരള സാഹിത്യോത്സവം പോലെയൊന്ന് അക്കാദമിക്ക് നടത്തിക്കൂടേ എന്ന് ചോദ്യം ഉയരുന്ന സാഹചര്യത്തിലാണ് സച്ചിദാനന്ദന്റെ ഫേസ് ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
``കേരള സാഹിത്യോത്സവം പോലെ ഒന്ന് അക്കാദമിക്ക് നടത്തിക്കൂടേ എന്ന് ചിലർ ചോദിച്ചു കണ്ടു. കേ. എൽ. എഫിൻ്റെ ചിലവിൻ്റെ ആറിൽ ഒന്ന് പോലും വരില്ല അക്കാദമിയുടെ വാർഷിക ബജറ്റ്. ഞങ്ങൾക്ക് സ്വകാര്യ സ്പോൺസർഷി പ്പുകൾക്ക് അനുവാദമില്ല. രജിസ്ട്രേഷൻ ഫീ വാങ്ങിയാൽ ജനങ്ങൾ എതിർക്കും. ദൈനംദിന കാര്യങ്ങൾ നടത്താൻ പോലും വേണ്ട സ്റ്റാഫ് ഇല്ല. എന്നിട്ടും ഒമ്പതു മാസത്തിനിടെ അമ്പതിലേറെ പരിപാടികൾ നടത്തി, വിപുലമായ ദശദിന പുസ്തകോത്സവം ഉൾപ്പെടെ. എല്ലാം വലിയ സഹൃദയപങ്കാളിത്തത്തോടെ. ആളും അർഥവും ഉണ്ടെങ്കിൽ അനായാസമായി ഒരു ഉത്സവം ചെയ്യാം. ഡീ സി ബുക്സ് മിനിസ്ട്രി യുടെ പ്രത്യേക അനുമതി വാങ്ങിയത് കൊണ്ടാണ് , സ്ഥാനം ഒഴിയാൻ തയ്യാറായിട്ടും ഞാൻ ഡയറക്ടർ ആയി തുടരുന്നത് എന്നും വ്യക്തമാക്കട്ടെ''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.