സി.​ജി. മ​ധു കാ​വു​ങ്ക​ൽ

സ​ർ​ക്കാ​ർ ജീ​വ​നം; സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം; പാ​​ട്ടെ​ഴു​ത്തി​ലും മ​ധു കാ​വു​ങ്ക​ൽ...

മ​ണ്ണ​ഞ്ചേ​രി: ഔ​ദ്യോ​ഗി​ക ജീ​വി​ത​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ക​വി​ത ര​ച​ന വ്ര​ത​മാ​ക്കി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ. ജി​ല്ല വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ ഫീ​ൽ​ഡ് ഓ​ഫി​സ​റാ​യ സി.​ജി. മ​ധു കാ​വു​ങ്ക​ൽ ആ​ണ് ഒ​ഴി​വു ദി​വ​സ​ങ്ങ​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വാ​യ​ന​യ്ക്കും എ​ഴു​ത്തി​നു​മാ​യി മാ​റ്റി​വെ​ക്കു​ന്ന​ത്. കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ കൂ​ടി സ​മ​യം നീ​ക്കി​വെ​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​െൻറ ​ 200 ക​വി​ത​ക​ളാ​ണ്​ ഇ​തി​ന​കം പു​റ​ത്തു​വ​ന്ന​ത്. വി​വി​ധ ആ​ൽ​ബ​ങ്ങ​ളി​ലാ​യി 60 ഗാ​ന​ങ്ങ​ൾ. സി​നി​മ​ക്കു വേ​ണ്ടി​യും പാ​ട്ടെ​ഴു​തി . ക​വി​ത​ക​ൾ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ലൈ​വ്.

കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ആ​കാ​ശ​വാ​ണി​ക്ക് ല​ളി​ത​ഗാ​നം എ​ന്ന നി​ല​യി​ലാ​ണ് ആ​ദ്യ​മാ​യി പാ​ട്ടെ​ഴു​തു​ന്ന​ത്. 2010ൽ ​ആ​ദ്യ ആ​ൽ​ബം പു​റ​ത്തു​വ​ന്നു. ശ്രീ ​ഓ​ഡി​യോ​സ് പു​റ​ത്തി​റ​ക്കി​യ 'പ​വി​ഴ​മാ​ല' എ​ന്ന ഓ​ഡി​യോ ആ​ൽ​ബ​ത്തി​ൽ വി​ജ​യ് യേ​ശു​ദാ​സ്, എം.​ജി. ശ്രീ​കു​മാ​ർ സു​ധീ​പ് കു​മാ​ർ എ​ന്നി​വ​രാ​ണ്​ ആ​ലാ​പ​നം നി​ർ​വ​ഹി​ച്ച​ത്. പി​ന്നീ​ട് 10 ഗാ​ന​ങ്ങ​ൾ അ​ട​ങ്ങി​യ സു​ധി​പ് കു​മാ​ർ പാ​ടി​യ 'ശ​ര​ണ സാ​ഗ​രം'​എ​ന്ന ആ​ൽ​ബം. സു​നി​ൽ പ​ള്ളി​പ്പു​റം, മ​ധു​വി​െൻറ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ൾ ല​ക്ഷ്​​മി എ​ന്നി​വ​രാ​ണ്​ ഇ​തി​ൽ പാ​ടി​യ​ത്. ' മ​റ്റ്​ നി​ര​വ​ധി ആ​ൽ​ബ​ങ്ങ​ൾ​ക്കും പാ​ട്ടെ​ഴു​തി.

സി​നി​മ ആ​ൻ​ഡ്​​ ടി.​വി ആ​ർ​ട്ടി​സ്​​റ്റ്​ അ​സോ​സി​യേ​ഷ​നാ​യി ര​ണ്ട് ക​വി​ത​ക​ൾ പ്രി​യ ഷൈ​ൻ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച്​ പു​റ​ത്തി​റ​ക്കി. ശു​ഭ​ശ്രീ ഫി​ലിം​സി​െൻറ പു​തി​യ സി​നി​മ​ക്കാ​യും പാ​ട്ടെ​ഴു​തി. പി​ന്ന​ണി ഗാ​യ​ക​ൻ സു​ധീ​പ് കു​മാ​റും ആ​തി​ര മു​ര​ളി​യും ചേ​ർ​ന്ന് പാ​ടി​യ ഗാ​നം ഓ​ഡി​യോ റീ​ലി​സി​ങ്​ ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ മ​റ്റൊ​രു സി​നി​മ​യു​ടെ പാ​ട്ടെ​ഴു​ത്തി​ലാ​ണ്. വേ​ൾ​ഡ് ഡ്രാ​മാ​റ്റി​ക് സ്​​റ്റ​ഡി സെൻറ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ഭ​ര​ത​ൻ സ്​​മാ​ര​ക സം​സ്ഥാ​ന അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ചു.

കാ​വു​ങ്ക​ൽ ഗ്രാ​മ​ത്തി​ൽ 30 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ത​ന്നെ ര​ക്ത​ദാ​ന പ്ര​സ്ഥാ​ന​ത്തി​ന് രൂ​പം ന​ൽ​കി.​സ​ർ​വി​സ് സം​ഘ​ട​ന രം​ഗ​ത്തും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും സ​ജീ​വ​മാ​ണ് മ​ധു കാ​വു​ങ്ക​ൽ. ഭാ​ര്യ : ജ​യ. പാ​ർ​വ​തി ആ​ണ് മ​റ്റൊ​രു മ​ക​ൾ.

Tags:    
News Summary - madhu kavukkal is the star of the song writing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT