പത്തനംതിട്ട: മലയാള കവിതയെ ജനകീയതയുടെ പക്ഷത്തേക്ക് ചേർത്തുനിർത്തിയ കവി കടമ്മനിട്ട രാമകൃഷ്ണൻ ഓർമയായിട്ട് 31ന് 14 വർഷം തികയും. 27, 31 തീയതികളിൽ കടമ്മനിട്ട സ്മൃതി മണ്ഡപത്തിൽ കടമ്മനിട്ട ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ പത്തനംതിട്ട ദേശത്തുടി സാംസ്കാരിക സമന്വയത്തിെൻറ സഹകരണത്തോടെ കടമ്മനിട്ട സ്മൃതി സംഘടിപ്പിക്കും. കവിയരങ്ങ്, കടമ്മനിട്ട പുരസ്കാര സമർപ്പണ സമ്മേളനം, പുഷ്പാർച്ചന, സ്മൃതിസദസ്സ് എന്നീ സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
കടമ്മനിട്ട പുരസ്കാരത്തിന് അർഹനായത് കവി കെ.ജി. ശങ്കരപ്പിള്ളയാണ്. മലയാളഭാഷക്ക് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് അവാർഡ്. 27ന് രാവിലെ 10ന് മുൻ മന്ത്രി എം.എ. ബേബി പുരസ്കാരം സമർപ്പിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിക്കും. സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.
വാർത്തസമ്മേളനത്തിൽ ചെയർമാൻ വി.കെ. പുരുഷോത്തമൻ പിള്ള, ജനറൽ കൺവീനർ ആർ. കലാധരൻ, കടമ്മനിട്ട ഫൗണ്ടേഷൻ സെക്രട്ടറി ഡോ. ഗീതാദേവി, ട്രഷറർ ഡോ. വി.ജി. വിജയകുമാർ, ദേശത്തുടി പ്രസിഡന്റ് വിനോദ് ഇളകൊള്ളൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.