തൃശൂർ: സാഹിത്യത്തിലെ സമഗ്ര സംഭാവനക്ക് നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതി നൽകുന്ന ‘നാലപ്പാടൻ പുരസ്കാര’ത്തിന് എം. മുകുന്ദൻ അർഹനായി. പുരസ്കാരം ഒക്ടോബർ ഏഴിന് പുന്നയൂർക്കുളം കുന്നത്തൂർ മന ആയുർവേദ ഹെറിറ്റേജ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സി. രാധാകൃഷ്ണൻ, ആഷാ മേനോൻ, മോഹൻ ബാബു എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിർണയിച്ചത്. 1989 മുതൽ നാലപ്പാടൻ പുരസ്കാരം നൽകിവരുന്നുണ്ട്. വാർത്തസമ്മേളനത്തിൽ മോഹൻ ബാബു, ജനറൽ കൺവീനർ സരിത അശോകൻ നാലപ്പാട്ട്, ട്രഷറർ എ.കെ. സതീഷ് കുമാർ, ടി. ബാഹുലേയൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.