``ഇവിടെ ഫസ്തീനിൽ അവർ ചോരകൊണ്ട് ചിത്രമെഴുതുേമ്പാൾ നമ്മളെങ്ങനെയാണ് പൂക്കളെയും കിളികളെയും കിനാവുകാണുക?. ഫർനാസ് അവളെ തന്നോട് ചേർത്ത് നിർത്തി കാതുകളിൽ മൊഴിഞ്ഞു; `ഞാൻ നിന്നെ ഏറെ സ്നേഹിക്കുന്നു. പക്ഷെ, ഫലസ്തീനിനെ നിന്നേക്കാൾ സ്േനഹിക്കുന്നു.'' ഇപ്പോൾ ഫർനാസിന് ഒരു പോരാളിയുടെ മുഖം.
തനിക്കുമാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറയുന്നു.` നിങ്ങൾ കാൽപനികനാണെന്നിരിക്കട്ടെ. കാലം നിങ്ങളെ കാർക്കശ്യത്തോടെ മെരുക്കിയെടുക്കും. കാലം റിയലിസത്തിൽ നമ്മെ ചുറ്റിക്കളയും! ഇതെെൻറ വാക്കുകളല്ല. മുരീദ് ബർഗൂസിയുടെ വാക്കുകൾ''.
എന്തുകൊണ്ടോ അവളുടെ കണ്ണൂകൾ നിറഞ്ഞിരിക്കുന്നു. വികാരം നിയന്ത്രിച്ച് അവൾ ഫർനാസിനോട് പറഞ്ഞു. `ഞാനും നിന്നോടൊപ്പമുണ്ട്.' ഒന്നുകൂടി ചേർത്തുപിടിച്ച് ഫർനാസ് കൂട്ടിച്ചേർത്തു; `അലാമീയാ നീയും ഫലസ്തീനിനോടൊപ്പം.'
(ഇടിമിന്നലുകളുടെ പ്രണയം-പി.കെ. പാറക്കട്).
ഇടിമിന്നിലുകളുടെ പ്രണയമെഴുതുേമ്പാൾ മനസുകൊണ്ട് ഞാനും കത്തിയെരിയുന്ന ലബനാനിലായിരുന്നു. ബോംബുകളുടെയും വെടിയുണ്ടകളുടെയും നടുവിലിരുന്ന് നിസാർ ഖബ്ബാനിയും അഡോണിസും യൂൻസി അൽഹാജും ഷൗഖി അബിഷക്റയും മഹ്മൂദ് ദർവീഷും വിപ്ലവം കിനാവുകാണുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. മിന്നലിൽ പ്രണയഗീതമെഴുതിയിരുന്നവർ പേനയിൽ വെടിമരുന്നു നിറച്ച് കവിതകളെഴുതുന്നത് ഞാൻ നോക്കി നിന്നു. അവർക്ക് പുതിയ കാലം പൂവിലൊളിച്ച കാട്ടുമൃഗമായിരുന്നു...ഇടിമിന്നലുകളുടെ പ്രണയത്തിെ ൻറ ആമുഖകുറിപ്പിൽ പി.കെ. പാറക്കടവ് എഴുതിയ വാക്കുകളാണിവ.
17 അധ്യായങ്ങളിലൂടെ ഫലസ്തീൻ ജനത പേറുന്ന നോവും നേരും പ്രണയത്തോടൊപ്പം വായനക്കാരന് പകർന്ന് നൽകുകയാണ് ഇടിമിന്നലുകളുടെ പ്രണയത്തിലൂടെ. തീർച്ചയായും ഇത്തരമൊരു രചന നിർവഹിക്കുന്ന എഴുത്തുകാരന് മനസ് കൊണ്ടെങ്കിലും ലബനാനിലായിരിക്കാതെ വയ്യ. അത്രമേൽ ഫലസ്തീനിയൻ പോരാളികളുടെ രാഷ്ട്രീയം ഈ നോവലിൽ ഓരോയിടത്തും വരച്ചിടുന്നുണ്ട്. ചേർത്തുപിടിക്കേണ്ട രാഷ്ട്രീയത്തെ ചേർത്ത് പിടിച്ച് തന്നെയാണ് ഈ പ്രണയയാത്ര. പാറക്കടവ് രചനകളിലേറെയും കഥാസന്ദർഭങ്ങൾ പറഞ്ഞുവെക്കാത്തവയാണ്. കഥയിലേക്കും അതിെ ൻറ രാഷ്ട്രീയത്തിലേക്കും നേരിട്ട് പ്രവേശിക്കുകയാണ് പതിവ്. എന്നാൽ, ആ പതിവുകൾ ഇവിടെ ലംഘിക്കുന്നു. കഥാപാത്രങ്ങളും സന്ദർഭങ്ങളുമുണ്ട്. ഫലസ്തീൻ ജനത അനുഭവിക്കുന്ന എല്ലാ അസ്വസ്ഥതകളും ഈ നോവലിലെ ഓരോ വരികളിലുമുണ്ട്. അതുകൊണ്ടാണ് ഫർനാസിന് അവളെ തന്നോട് ചേർത്ത് നിർത്തി കാതുകളിൽ ഇങ്ങനെ പറയേണ്ടി വരുന്നത് `ഞാൻ നിന്നെ ഏറെ സ്നേഹിക്കുന്നു. പക്ഷെ, ഫലസ്തീനിനെ നിന്നേക്കാൾ സ്േനഹിക്കുന്നു'വെന്ന്...
ഈ നോവലിൻെറ ആമുഖത്തിൽ സച്ചിദാനന്ദൻ ഇങ്ങനെ എഴുതുന്നു``കവിതയും സ്നേഹവും ഫലസ്തീനിയൻ പോരാളികളോടുള്ള ഐക്യദാർഢ്യവും അസ്വസ്ഥ പ്രദേശങ്ങളിലെ മനുഷ്യജീവിതത്തെ കുറിച്ചുള്ള ഉൾക്കാഴ്ചയും വിസ്മയകരമായ കയ്യൊതുക്കവും കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഈ ലഘുനോവൽ രാഷ്ട്രീയ വിഷയങ്ങൾ എങ്ങനെ കലാപരമായി കൈകാര്യം ചെയ്യാമെന്നതിന് ഒരു മികച്ച ഉദാഹരണമാണ്''. ഈ വാക്കുകൾക്ക് ഈ നോവലിലെ ഓരോ വരികളും അനുഭവ സാക്ഷ്യമാകും.
`മീസാൻ കല്ലുകളുടെ കാവൽ'; ഒറ്റയിരുപ്പിൽ എന്നല്ല ഒറ്റശ്വാസത്തിൽ വായിച്ച് തീർക്കാവുന്ന നോവൽ. നോവായി ഒപ്പം പോരുന്ന നോവൽ അതാണ്, മീസാൻ കല്ലുകളുടെ കാവൽ. പൊക്കിൾ കൊടി മുതൽ പള്ളിക്കാട് വരെയുള്ള ജീവിതത്തിന് സാക്ഷിയാണ് മീസാൻ കല്ല്. നോവൽ അവസാനിക്കുന്നതിങ്ങനെ, `നീ ഉറങ്ങുകയാണ്. നൊച്ചിൽചെടികൾ നിന്നിലേക്കു വേരിറക്കേണ്ട. പക്ഷികൾ നിെൻറ മേലേ പാറി നടക്കേണ്ട. ഉറങ്ങ്. നീ സ്വസ്ഥമായുറങ്ങ്. നിനക്ക് ഒരു മീസാൻ കല്ലായ് ഞാനിതാ കാവലിരിക്കുന്നു. അനന്തമായ കാവൽ. ഞാൻ കഥകൾ പറഞ്ഞുകൊണ്ടെയിരിക്കാം.' കഥയെന്ന വാക്ക് നിറഞ്ഞ് കിടക്കുന്ന നോവലാണിത്. ഈ നോവൽ വായനയുടെ വഴിയിൽ വായനക്കാരൻ അനുഭവിക്കുന്നത് തന്നിൽ മുളച്ച് വരുന്ന കഥകൾക്കായിരിക്കും. ഒരായിരം കഥകൾ പിറക്കുന്ന മനസിനെ സൃഷ്ടിക്കാൻ ഓരോ അധ്യായത്തിനും കഴിയുന്നു.
ഒരു നാടിെൻറ ചരിത്രം പരിശോധിക്കാൻ അക്കാലത്തിറങ്ങിയ കഥാപുസ്തകങ്ങൾ വായിച്ചാൽ മതിയെന്ന് ഈ നോവലിൽ ഒരിടത്ത് പറയുന്നു. ഇന്നലെകളും ഇന്നും ഒരു പോലെ തെൻറ കഥകളിൽ നിറക്കുന്ന എഴുത്തുകാരന് കഥ തെൻറ രാഷ്ട്രീയ പ്രവർത്തനമായി മാറുന്നു. ഇടിമിന്നലുകളുടെ പ്രണയവും മീസാൻ കല്ലുകളുടെ കാവലും ഈ രണ്ട് നോവലുകളും വായനക്കാരനെ ഓർമ്മപ്പെടുത്തുന്നുണ്ട് ഏറെ. അതുകൊണ്ടാണ് ചരിത്ര നിമിഷങ്ങൾ കടന്നുവരുന്നത്. വെറുതെ വായിച്ച് പോകാൻ വരട്ടെയെന്ന് പറയാതെ പറയുന്ന നോവലുകൾ നമ്മെ കൂടെ കൊണ്ടുപോവുകയാണ്.
ജീവിതം പിഴിഞ്ഞു സത്തുണ്ടാക്കി ഇത്തിരി കിനാവും കണ്ണീരും ചേർത്തു തപസുചെയ്യുമ്പോൾ ഒരു കലാസൃഷ്ടിയുണ്ടാവുന്നുവെന്ന് പാറക്കടവ് പറയുന്നു. എന്നാൽ, അതിനെ കഥയില്ലായ്മ എന്നുപോലും വിളിക്കാനുള്ള അധികാരം വായനക്കാരന് നൽകുന്നുണ്ട്. പക്ഷെ, വായനക്കാരെൻറ ഉളള് പൊള്ളിച്ച എഴുത്തിനെ എങ്ങനെ കഥയില്ലായ്മയെന്ന് വിളിക്കും. ഏറെ പറയുന്നില്ല, നോവൽ പുതുകഥകളായി അകം നിറയുകയാണ്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.