തൃശൂർ: കവിത പ്രതിരോധത്തിെൻറ മാർഗമായി നിൽക്കേണ്ട ഘട്ടത്തിലാണ് ഇന്ത്യ എത്തിനിൽക്കുന്നതെന്ന് സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദൻ. ദുബൈ യുവകലാസാഹിതി ഏർപ്പെടുത്തിയ എൻ.സി. മമ്മൂട്ടി സ്മാരക പുരസ്കാരം കവി എം.എം. സചീന്ദ്രന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. അസത്യത്തിെൻറ ഗൂഢാലോചന ചുറ്റും നടക്കുന്ന കാലത്ത് അധികാരത്തോട് സത്യം പറയേണ്ട ദൗത്യം നമുക്കുണ്ട്. രാഷ്ട്രീയ നേതൃത്വങ്ങളുടെ സഹായമില്ലാതെ തന്നെ ജനസമൂഹങ്ങൾ പലതരം 'ചെറുത്തു നിൽപുകൾ നടത്തുന്നുണ്ട്. ഈ പ്രതിരോധത്തിെൻറ ഭാഷയാവണം പുതിയ കാലത്ത് കവികൾ ആവിഷ്കരിക്കേണ്ടതെന്നും സച്ചിദാനന്ദൻ പറഞ്ഞു. തെരുവിൽ രക്തം വീഴ്ത്തുന്നത് മാത്രമല്ല ഹിംസ. ആഗോളീകരണം, നവ മുതലാളിത്തം, വർഗീയത തുടങ്ങിയവയെല്ലാം ഹിംസയുടെ രൂപങ്ങളാണ്. ആത്മീയത നഷ്ടപ്പെട്ട മതത്തിെൻറ പശ്ചാത്തലത്തിൽ ഉണ്ടാകുന്ന വർഗീയതയാണ് ഇക്കൂട്ടത്തിൽ ഏറ്റവും അപകടകരമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ സ്മാരക പ്രഭാഷണം നിർവഹിച്ചു. സി.എൻ. ജയദേവൻ, കെ.കെ. വത്സരാജ്, ഡോ. വത്സലൻ വാതുശ്ശേരി, ഡോ. ഒ.കെ. മുരളീകൃഷ്ണൻ, വിജയൻ നണിയൂർ, എം.എം. സചീന്ദ്രൻ എന്നിവർ സംസാരിച്ചു. ഇ.എം. സതീശൻ സ്വാഗതവും ഐ. സതീഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.