കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രദീപന് പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷ പുരസ്കാരത്തിന് ഡോ. ജോര്‍ജ് ഇരുമ്പയം അര്‍ഹനായി. അധ്യാപകന്, സാഹിത്യ നിരൂപകന്, ഗവേഷകന്, പത്രാധിപര്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനായ ഡോ. ജോര്‍ജ് ഇരുമ്പയം മലയാള ഭാഷ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് 10,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം നല്‍കുന്നത്.
ഡോ. പി. പവിത്രന്, ഡോ. സുനില്‍ പി. ഇളയിടം, ഡോ. വത്സലന്‍ വാതുശ്ശേരി, ഡോ. എസ്. പ്രിയ, മുന്‍ രജിസ്ട്രാര്‍ ഡോ. എം.ബി. ഗോപാലകൃഷ്ണന് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
നിരൂപണം, യാത്ര, കവിത, വിവര്‍ത്തനം, ജീവചരിത്രം എന്നീ വിഭാഗങ്ങളിലായി 35ല്‍ അധികം കൃതികളുടെ കര്‍ത്താവാണ്. ‘മലയാള നോവല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍’ എന്ന ഗ്രന്ഥം ഗവേഷണ പ്രബന്ധമാണ്. ഗാന്ധിജിയുടെ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ കഥ’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 16ന് സര്‍വകലാശാലയില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണന് പുരസ്കാരം സമര്‍പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.