തൃശൂർ: വഴിയോര പുസ്തകക്കച്ചവടം നടത്തുന്ന എഴുത്തുകാരൻ കാളത്തോട് സ്വദേശി എൻ. ഷംനാദ് എന്ന കവിയുടെ ജീവിതം കാര്യമായൊന്നും മാറിയിട്ടില്ല.
ഇന്നും വഴിയോരത്തു തന്നെയാണ് ഷംനാദ്്. ഇതുവരെ സ്വന്തം പ്രസാദകത്വത്തിൽ രണ്ട് പുസ്തകങ്ങൾ ഇറക്കിയിട്ടുണ്ട് ഷംനാദ്. ഒന്നാമത്തെ പുസ്തകം 'എപ്പിസോഡ്' എന്ന കവിത സമാഹാരവും രണ്ടാമത്തെ പുസ്തകം 'ബീരാൻ ബിതച്ച ബിത്ത്' എന്ന നോവലൈറ്റും ആയിരുന്നു.
പിതാവ് നൂറുദ്ദീൻ നടത്തിയിരുന്ന വഴിയോരപ്പുസ്തക കച്ചവടമാണ് ഷംനാദ് ഏഴാംക്ലാസ് പഠനത്തിന് ശേഷം ഏറ്റെടുത്തത്. പിന്നീട് പ്രൈവറ്റായി പത്താം ക്ലാസ് എഴുതിയെടുക്കുകയായിരുന്നു. രചന തുടരുന്നുണ്ടെങ്കിലും പുസ്തകം ഇറക്കാനുള്ള ശ്രമം ആരംഭിച്ചില്ലെന്ന് ഷംനാദ് പറഞ്ഞു. പിതാവ് നഗരത്തിൽ സെക്കൻഡ് ഹാൻഡ് പുസ്തകങ്ങളുടെ സ്റ്റാൾ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.