ഹമീദ് ഒഞ്ചിയം എഴുതിയ കഥ- ചായകുടിക്കാൻ പോയ മൂത്താപ്പ...
മദ്രാസ് മെയിൽ വരുന്ന സമയത്തിനു പത്ത് മിനുട്ട് മുമ്പ് ഞങ്ങൾ റെയിൽവേ സ്റ്റേഷനിലെത്തി.കൗണ്ടറിൽ ടിക്കറ്റ് എടുക്കുന്നവരുടെ നീണ്ട നിര. ഞങ്ങളും ടിക്കറ്റും റിസർവേഷനായിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ സ്റ്റേഷനിൽ നിന്നും അനൗൺസ്മെന്റ് : മദ്രാസ് മെയിൽ അര മണിക്കൂർ വൈകിയാണ് ഓടുന്നത് '.
മെയിൽ വൈകിയാണു ഓടുന്നതെറിഞ്ഞപ്പോൾ കൂടെവന്നവർ എന്നെ സ്റ്റേഷനിലുരുത്തി രണ്ടുപേരും പുറത്തേക്ക് പോയി. ട്രാക്കിൽ ഒരു വണ്ടി വന്നു നിന്നു. സ്റ്റേഷനിൽ നല്ല തിരക്ക്. തിരക്ക് കുറഞ്ഞപ്പോഴാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. സ്റ്റേഷനു പുറത്ത് ഒരു വടിയും കുത്തി നിൽക്കുന്ന പ്രായമായ ഒരാൾ. അയാൾ എന്നെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞപ്പോൾ അയാൾ അടുത്ത് വന്നിരുന്നു എന്നോട് സംസാരിക്കാൻ തുടങ്ങി.
മോൻ എന്താ ഇവിടെ ഒറ്റക്ക് ഇരിക്കുന്നത്. ഒറ്റക്കല്ല കൂടെ ആളുണ്ട് അവർ പുറത്ത് പോയതാ. അവർ എപ്പോഴാണ് വരിക. മദ്രാസ് മെയിൽ വരുന്നതിനു മുമ്പ് അവർ എത്തും. അയാൾ പിന്നെയും കുറേ സംസാരിച്ച് കൊണ്ടിരിന്നു. സംസാരത്തിനിടയിൽ അയാളുടെ നോട്ടം എന്റെ കീശയിലേക്കായിരുന്നു. മോന്റെ പേരന്താ? എവിടെയാ വീട്?. പേരും വീട്ടുപേരും പറഞ്ഞപ്പോൾ അയാൾ കുറച്ച് കൂടി അടുത്തിരുന്നു. മോന് എന്നെ അറിയുമോ. മോന്റെ മൂത്താപ്പയാണു ഞാൻ. കുറേ മുമ്പ് കണ്ടതാ അതാണു മറന്നു പോയത്. എന്റെ കുട്ടികാലത്ത് തന്നെ ഉപ്പ മരിച്ച് പോയത് കൊണ്ട് ഉപ്പയുടെ കുടുംബത്തെ കുറിച്ച് കൂടുതലായി എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഒന്നും പറയാതെ ഇരുന്നു. അയാൾ പിന്നയും വീട്ടുവിശേഷണങ്ങളുമായി കുറച്ച് സംസാരിച്ചു.
വാ മോനെ നമുക്കുപോയി ഒരു ചായ കുടിക്കാം. ഇല്ല ഞാൻ വരുന്നില്ല. എന്നോട് ഇവിടെത്തന്നെ ഇരിക്കണമെന്നാണു പറഞ്ഞത്. അവർ വരുമ്പോൾ എന്നെ കണ്ടില്ലെങ്കിൽ ദേഷ്യപെടും. എന്നാൽ മൂത്താപ്പാക്കു ഒരു ചായ കുടിക്കണം.. മൂത്തപ്പാനോട് പൈസ എടുക്കാൻ മറന്നുപോയ്. മോൻ പൈസ തന്നാൽ മൂത്താപ്പ ചായ കുടിച് ബാക്കി പൈസയുമായ് വേഗം വരും. ഞാൻ പൈസ കൊടുത്തു. അന്നു എനിക്ക് പതിമൂന്നു വയസ്സാണു പ്രായം. ഞാൻ കൊടുത്ത പൈസയുമായ് ചായ കുടിക്കാൻ പോയ മൂത്താപ്പ കുറേ സമയം കഴിഞ്ഞിട്ടും തിരിച്ച് എത്തിയില്ല. മദ്രാസിൽ പോകുന്ന ആളെ യാത്ര അയച്ച് ഞങ്ങൾ തിരിച്ച് പോകുമ്പോഴും മൂത്താപ്പയെ കണ്ടില്ല. പിന്നീട് ഈ സ്റ്റേഷനിൽ വന്നപ്പോഴല്ലാം ആ മൂത്താപ്പയെ കണ്ടെത്താൻ ഞാൻ ശ്രമിച്ചിരുന്നു. കാലം കുറേ കഴിഞ്ഞങ്കിലും എന്നെ കബളിപ്പിച്ച ആ മൂത്താപ്പയുടെ രൂപം ഞാൻ ഇന്നും മറന്നിട്ടില്ല...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.