തൊടുപുഴ: കവയിത്രി സുഗതകുമാരിയുടെ സ്മരണാർഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാനത്തെ പ്രതിഭകളായ കുട്ടികൾക്ക് നൽകുന്ന പുരസ്കാരം ബാലതാരവും നർത്തകിയുമായ കട്ടപ്പന സ്വദേശിനി ദേവനന്ദക്ക്. വണ്ടന്മേട് പുളിയന്മല കെ.ഇ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ദേവനന്ദ ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. കട്ടപ്പനയിൽ ലോഡിങ് തൊഴിലാളിയായ രതീഷിന്റെയും വീട്ടമ്മയായ മായയുടെയും മകളാണ്. പ്രതിഭകളായ കുട്ടികളെ പ്രകൃതിയുടെ പ്രചാരകരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് നൽകിവരുന്നത്. ഫലകവും 10,000 രൂപയുടെ സമ്മാനങ്ങളും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം ബുധനാഴ്ച രാവിലെ 10ന് പുളിയന്മല കെ.ഇ.യു.പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ എൽ. സുഗതൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.