തിരുവനന്തപുരം: ഒ.എൻ.വി കൾചറൽ അക്കാദമിയുടെ 2022ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ടി. പത്മനാഭന്. മൂന്നു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം മേയ് 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് അക്കാദമി പ്രസിഡന്‍റ് അടൂർ ഗോപാലകൃഷ്ണനും സെക്രട്ടറി എം.ബി. സനിൽകുമാറും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഡോ. എം.എം. ബഷീർ, ഡോ. ജോർജ് ഓണക്കൂർ, പ്രഭാ വർമ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്.2021ലെ ഒ.എൻ.വി യുവകലാസാഹിത്യ പുരസ്കാരത്തിന് അരുൺകുമാർ അന്നൂർ രചിച്ച 'കലിനളനും' 2022ലെ പുരസ്കാരത്തിന് അമൃത ദിനേശിന്‍റെ 'അമൃതഗീത' യും അർഹമായി. 50000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.