കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന പാർവതി, രേവതി, പദ്മപ്രിയ എന്നിവരെ പൊതുസമഹം പിന്തുണക്കണമെന്ന് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ. കാര്യസാദ്ധ്യതകളുടെ മാത്രം ഈ ലോകത്ത് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ ഇരയായ പെൺകുട്ടിയെ ചേർത്തു പിടിക്കാനും ധീരമായ നിലപാടിൽ ഉറച്ചു നിൽക്കാനും കരുത്ത് കാണിച്ച ഈ മൂന്നു വനിതകൾക്ക് ബിഗ് സല്യൂട്ട്. മുന്നോട്ട് പോവുക. നിങ്ങളായിരുന്നു ശരി എന്ന് കാലം തെളിയിക്കും എന്ന് ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു.
ബെന്യാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
കാര്യസാദ്ധ്യതകളുടെ മാത്രം ഈ ലോകത്ത് വരുംവരായ്കകളെ കുറിച്ച് ആലോചിക്കാതെ ഇരയായ പെൺകുട്ടിയെ ചേർത്തു പിടിക്കാനും ധീരമായ നിലപാടിൽ ഉറച്ചു നിൽക്കാനും കരുത്ത് കാണിച്ച ഈ മൂന്നു വനിതകൾക്ക് ബിഗ് സല്യൂട്ട്. ലിംഗനീതിയും സമത്വവും ഉറപ്പു വരുത്തുന്നതിന് പൊതുജന പിന്തുണ ഇവർക്ക് ആവശ്യമുണ്ട്. പാർവതി, രേവതി, പദ്മപ്രിയ… മുന്നോട്ട് പോവുക. നിങ്ങളായിരുന്നു ശരി എന്ന് കാലം തെളിയിക്കും.
കാര്യസാധ്യതകളുടെ മാത്രം ഈ ലോകത്ത് വരും വരായ്കകളെക്കുറിച്ച് ആലോചിക്കാതെ ഇരയായ പെൺകുട്ടിയെ ചേർത്തു പിടിക്കാനും ധീരമായ...
ഇനിപ്പറയുന്നതിൽ Benyamin പോസ്‌റ്റുചെയ്‌തത് 2020, ഒക്‌ടോബർ 17, ശനിയാഴ്‌ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.