മ​ടി​ക്കൈ അ​മ്പ​ല​ത്തു​ക​ര​യി​ല്‍ ഒ​രു​ങ്ങു​ന്ന ടി.​എ​സ്. തി​രു​മു​മ്പ് സാം​സ്‌​കാ​രി​ക സ​മു​ച്ച​യം

ടി.എസ്. തിരുമുമ്പ് സാംസ്‌കാരിക സമുച്ചയ നിര്‍മാണം അന്തിമഘട്ടത്തില്‍

കാസർകോട്: അമ്പലത്തുകരയില്‍ ടി.എസ്. തിരുമുമ്പ് സാംസ്‌കാരിക സമുച്ചയ നിർമാണം അന്തിമഘട്ടത്തിൽ. മടിക്കൈ പഞ്ചായത്തിലെ അമ്പലത്തുകരയില്‍ 3.77 ഏക്കര്‍ സ്ഥലത്താണ് ഓപണ്‍ എയര്‍ തിയറ്ററടക്കം അഞ്ച് കെട്ടിടങ്ങളോടുകൂടിയ സാംസ്‌കാരിക സമുച്ചയമൊരുങ്ങുന്നത്. സാംസ്‌കാരിക സമ്മേളനങ്ങള്‍, കലാപരിപാടികള്‍, ശില്‍പശാലകള്‍ തുടങ്ങിയവക്കുതകുന്ന തരത്തില്‍ ഓപണ്‍ എയര്‍ തിയറ്റര്‍ ഉൾപ്പെടെ വിപുല സൗകര്യങ്ങളാണ് സജ്ജീകരിക്കുന്നത്.

കിഫ്ബി ധനസഹായത്തോടെ 41.95 കോടി രൂപയിലാണ് പദ്ധതി. 69,250 ചതുരശ്ര അടിയാണ് സാംസ്‌കാരിക സമുച്ചയത്തിന്റെ വിസ്തൃതി. 25,750 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രദര്‍ശനശാല, ബ്ലാക്ക് ബുക്ക് തിയറ്റര്‍, സെമിനാര്‍ ഹാള്‍, പഠനമുറികള്‍ കൂടാതെ കലാകാരന്മാര്‍ക്കുള്ള പണിശാലകള്‍ എന്നിവ പ്രദര്‍ശന ബ്ലോക്കിന്റെ ഭാഗമായി ഒരുങ്ങുന്നു. ഗോത്രകല മ്യൂസിയം, ഫോക് ലോര്‍ സെന്റര്‍, കഫ്റ്റീരിയ എന്നിവയടങ്ങിയ കഫ്റ്റീരിയ ബ്ലോക്കും സമുച്ചയത്തിലുണ്ട്. ആഗസ്റ്റില്‍ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - T.S. Thirumump cultural Complex construction is in the final stages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.