പാലാരിവട്ടം പാലത്തോട് യു.ഡി.എഫ് ചെയ്തതാണ് കേരളത്തോടും ചെയ്തത്- ബാലചന്ദ്രൻ ചുള്ളിക്കാട്

കൊച്ചി: പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. യു.ഡി.എഫ് സര്‍ക്കാര്‍ എന്താണോ പാലാരിവട്ടം പാലത്തോട് ചെയ്തത് അത് തന്നെയാണ് കേരളത്തോടും ചെയ്തതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്. തൃക്കാക്കരയിലെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചുള്ളിക്കാട്.

'കേരളത്തിന്റെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ജീവിതത്തിന്റെ പ്രതീകമാണ് നമ്മുടെ പാലം. യു.ഡി.എഫ് ആ പാലത്തോട് എന്ത് ചെയ്‌തോ അത് തന്നെയാണ് യു.ഡി.എഫ് കേരളത്തോടും ചെയ്തത്. എൽ.ഡി.എഫ് പാലത്തോട് എന്ത് ചെയ്‌തോ അത് തന്നെയാണ് കേരള സമൂഹത്തോടും ചെയ്തത്. നമുക്ക് നോക്കിയാല്‍ കാണാം. അതുകൊണ്ടാണ് എന്നെ പോലുള്ളവര്‍ ഇവിടെ വന്ന് സംസാരിക്കുന്നത്.'- ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. ഇവിടെ

എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഡോ. ജെ ജേക്കബാണ് ജനവിധി തേടുന്നത്.

Tags:    
News Summary - What the UDF did to the Palarivattom bridge was also done to Kerala - Balachandran Chullikad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.