ചങ്ങനാശ്ശേരി: ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിന്റെ സാഫല്യവുമായി ചങ്ങനാശ്ശേരി വാഴപ്പള്ളി കല്‍ക്കുളത്തുകാവിലെ മുടിയെടുപ്പ് 21ന് നടക്കും. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ അത്യപൂര്‍വമായി രാവിലെ നാലിന് ദേശത്തിന്റെ നാല് അതിര്‍ത്തികളില്‍ ശംഖ് വിളിച്ച് പുറക്കളം അറിയിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും.
5.30ന് കല്ക്കുളത്തുകാവിലമ്മയുടെ ഇഷ്ടവഴിപാടായ ചാന്താട്ടം നടക്കും. ഏഴിന് വാഴപ്പള്ളി കുറ്റിശ്ശേരി കുടുംബക്കാര്വക ക്ഷേത്രത്തിലേക്ക് മധു എഴുന്നള്ളത്ത്, തുടര്‍ന്ന് വാലടി കളരിക്കല്‍ കുടുംബത്തില്‍നിന്നും വരുന്ന കുലവാഴ ഘോഷയാത്ര ക്ഷേത്രത്തില്‍ 8.30ന് എത്തിച്ചേരും. ശേഷം പ്രസന്നപൂജ നടക്കും.
10 മുതല്‍ ക്ഷേത്രനടയില്‍ വലിയഗുരുതി, 12.30ന് ഉച്ചപൂജ. മൂന്നിന് തിരുമുടിയുടെ ദൃഷ്ടിയിടല് ചടങ്ങ്. 3.30 മുതല്‍ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നായ മുടി എഴുന്നള്ളത്ത് നടക്കും.
അരവിന്ദാക്ഷന് കണ്ണിമുറ്റമാണ് മുടി എഴുന്നള്ളിക്കുന്നത്. ശേഷം പാട്ടമ്പലത്തില്‍ ഉത്സവബലിക്ക് തുല്യമായ മുടിപൂജ, വൈകിട്ട് ഏഴിന് വിശേഷാല്‍ ദീപാരാധന, തുടര്‍ന്ന് കുലവാഴ സ്ഥാപിച്ച് ചെത്തിയും, ചൂരലും മറ്റും ഉപയോഗിച്ച് പാട്ടമ്പലത്തിന് മുന്നില്‍ തയ്യാറാക്കിയിട്ടുള്ള ഭൈരവിക്കളത്തില്‍ വൈക്കം തേരുവഴി രാമക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള വലിയഗുരുതി, രാത്രി എട്ടിന് ശേഷം ഭൈരവി പുറപ്പാട്, ഭൈവരി ഉറച്ചില് എന്നീ ചടങ്ങുകള്‍ നടക്കും. ഭക്തിയുടെയും, കാഴ്ചയുടെയും വിസ്മയലോകം തീര്‍ക്കുന്ന മുടിയെടുപ്പിനു സാക്ഷ്യം വഹിക്കാന്‍ ഒരുലക്ഷത്തിലധികം ആളുകള്‍ എത്തുമെന്ന് സംഘാടകര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.