അടൂർ: ടൂറിസം വാരാഘോഷ ഭാഗമായി ‘അടൂർ ഓണം’ 24 മുതല്‍ 27 വരെ ഗാന്ധി സ്മൃതി മൈതാനിയില്‍ നടക്കും. 25ന് വൈകീട്ട് മൂന്നിന്സാംസ്കാരിക ഘോഷയാത്ര നടക്കും.
അടൂര്‍ ജനറല്‍ ആശുപത്രി ജങ്ഷനില്‍നിന്ന് തുടങ്ങുന്ന ഘോഷയാത്ര അടൂര്‍ നഗരം ചുറ്റി ഗാന്ധി സ്മൃതി മൈതാനിയില്‍ എത്തിച്ചേരും. തുടർന്ന് നടക്കുന്ന യോഗം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഏഴുമണിക്ക് സംഗീതസന്ധ്യ. 25, 26, 27 തീയതികളിലായി അടൂര്‍ ഗാന്ധി സ്മൃതി മൈതാനിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.
24ന് ഏറത്ത് ഹരിശ്രീ ഓഡിറ്റോറിയത്തില്‍ തിരുവാതിര മത്സരം നടക്കും. അടൂര്‍, പന്തളം നഗരസഭകളില്‍നിന്നും മറ്റ് ഏഴ് പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങള്‍ നേടുന്ന ടീമിന് കാഷ് അവാര്‍ഡും മെന്റോയും സമ്മേളനത്തില്‍ വിതരണം ചെയ്യും.
26ന് വൈകീട്ട് 5:30ന് നടക്കുന്ന ഫോക്ക്ലോര്‍ കലാസന്ധ്യ ദലീമ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആറിന് തിരുവിതാംകൂര്‍ മാത്തൂര്‍ പഠനകേന്ദ്രത്തിന്റെ ഗോത്ര സംഗീത നാടന്‍ കലാമേള. 27ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്മാൻ മധുപാല്‍ മുഖ്യാതിഥി ആയിരിക്കും. തുടര്‍ന്ന് സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി യുടെ വരയരങ്ങും 7.30ന് അടൂര്‍ നന്മ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.