കൊച്ചി: അത്തച്ചമയം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്ന് മമ്മൂട്ടി. അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജാക്കന്മാർ സർവാഭരണ വിഭൂഷിതരായി തെരുവോരങ്ങളിൽ ഘോഷയാത്രയായി എത്തുമ്പോൾ പ്രജകൾ കാത്തു നിൽക്കുന്ന തായിരുന്നു അത്തച്ചമയത്തിന്റെ സങ്കല്പം. എന്നാൽ ഇപ്പോൾ ജനാധിപത്യ സംവിധാനത്തിൽ പ്രജകളാണ് രാജാക്കന്മാർ. ജനങ്ങളുടെ സന്തോഷത്തിന്റെയും സൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമായി അത്തച്ചമയം മാറി എന്നും മമ്മൂട്ടി പറഞ്ഞു.
ഏത് സങ്കല്പത്തിന്റെയും ഏത് വിശ്വാസത്തിന്റെയും പേരിലായാലും അത്തം നമുക്ക് ആഘോഷമാണ്. അത്തച്ചമയം കലാ സാഹിത്യ സാംസ്കാരിക ഉത്സവമാക്കി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്നും മമ്മൂട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.