പാലക്കാട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേർന്ന് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ‘ശ്രാവണപ്പൊലിമ’യുടെ ഭാഗമായി നടന്ന അത്തപ്പൂക്കള മത്സരവും മെഗാ തിരുവാതിരയും വര്‍ണാഭമായി. പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന അത്തപ്പൂക്കള മത്സരം ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. 27 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മാത്തൂര്‍ വിശ്വലം ബ്രദേര്‍സ്, ഇരിങ്ങാലക്കുട സ്പാര്‍ട്ടന്‍സ്, പാലക്കാട് സുരേഷ് ആന്‍ഡ് ടീം എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒന്നാം സമ്മാനം 20,000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്. കെ. പ്രേംകുമാര്‍ എം.എല്‍.എ വിജയികളെ പ്രഖ്യാപിച്ചു. ഓണക്കാഴ്ച കാണാന്‍ ഫ്രാന്‍സില്‍ നിന്നുള്ള വിദേശ വനിതയും ഉണ്ടായിരുന്നു പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി. ആല്‍ഫ്രഡ്, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍, ജനറല്‍ കണ്‍വീനര്‍ ടി.ആര്. അജയന്, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി. സില്‍ബര്‍ട്ട് ജോസ് എന്നിവര്‍ പങ്കെടുത്തു.
ഓണാഘോഷങ്ങളുടെ ഭാഗമായി കോട്ടമൈതാനത്ത് മെഗാ തിരുവാതിരയും നടന്നു. പാലക്കാട് താളം ട്രസ്റ്റ് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, വിദ്യാർഥികള്‍ എന്നിവരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്. എ. പ്രഭാകരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി. ആല്‍ഫ്രഡ്, ജനറല്‍ കണ്‍വീനര്‍ ടി.ആര്. അജയന്, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.