മാള: മലയാളി മനസ്സുവെച്ചാൽ നല്ലയിനം പൂക്കൾക്ക് മറുനാട് തേടേണ്ട. പറയുന്നത് അഷ്ടമിച്ചിറ പ്രദീപ്. പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിച്ച യുവ കർഷകൻ. കണ്ണിന് ആനന്ദമായി മാറിയിരിക്കുകയാണ് മൂന്ന് ഏക്കറിൽ നീണ്ടു പരന്ന് കിടക്കുന്ന പ്രദീപിന്റെ ചെണ്ടുമല്ലി തോട്ടം. മാള പഞ്ചായത്ത് വാർഡ് ആറിലാണ് അഷ്ടമിച്ചിറ പ്രദീപിന്റെ മനോഹര തോട്ടം.
ഓണവിപണി ലക്ഷ്യമിട്ട് പ്രദീപ് പാട്ടത്തിനെടുത്ത സ്ഥലത്താണ് പൂ കൃഷി നടത്തിയത്. മാസങ്ങളുടെ കഠിനാധ്വാനം ഇതിനു പിറകിലുണ്ട്. പരിചരണം വലിയ കടമ്പയാണ്. ദിവസവും സൂക്ഷ്മതയോടെ പരിചരിക്കണം. ദിനവും ഒന്നിലധികം പേരാണ് തോട്ടം സംരക്ഷണത്തിനിറങ്ങുക. ഭാരിച്ച ചെലവാണ് വന്നിട്ടുള്ളത്. തൊഴിലാളികളുടെ വേതനത്തിനു തന്നെ വലിയ സംഖ്യ വേണ്ടതുണ്ട്. പൂക്കൾ വാടാതെ വെള്ളം നൽകണം. ചെടി ചീയാതെ നോക്കണം. കീടങ്ങളുടെ ശല്യമില്ലാതിരിക്കാൻ ജൈവ കീടനാശിനി പ്രയോഗവും വേണം. കണ്ണിലെ കൃഷ്ണമണി പോലുള്ള പരിപാലനം പ്രദീപിനെ തുണക്കുകയായിരുന്നു. തോട്ടം കാണാൻ നിരവധി പേരാണ് എത്തുന്നത്. കേട്ടറിഞ്ഞെത്തുന്നവർ പൂക്കൾ വാങ്ങിയാണ് തിരിച്ചു പോകുന്നത്. പൂക്കൾ മൊത്തമായെടുക്കാൻ ഏജൻസികളും ശ്രമം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.