മതിലകം: പലചരക്ക് കച്ചവടത്തിനിടയിലും ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളവെടുത്ത് മോഹൻദാസ്. മതിലകം ഓണച്ചമ്മാവ് ഒമ്പതാം വാർഡിൽ അടിപറമ്പിൽ മോഹൻദാസാണ് കൃഷിയിടത്തിൽ ഓണപ്പൂക്കളുടെ ആകർഷക കാഴ്ചകളൊരുക്കിയത്. നാടൻ പച്ചക്കറി ഉൽപാദനത്തിൽ തഴക്കംചെന്ന കർഷകനായ മോഹൻദാസ് ഇത്തവണ വെങ്ങേരി വഴുതനയുടെ മികച്ച വിളവും നേടുകയുണ്ടായി. പൂക്കളുടെയും വഴുതനയുടെയും വിളവെടുപ്പ് ഉദ്ഘാടനം മതിലകം അസിസ്റ്റന്റ് കൃഷി ഓഫിസർ എൻ.വി. നന്ദകുമാർ നിർവഹിച്ചു. ആദ്യവിൽപന മോഹൻദാസന്റെ മാതാവ് ലീല കുമാരൻ വാർഡ് മെംബർ ഹിതക്ക് നൽകി ഉദ്ഘാടനം ചെയ്തു. മോഹൻദാസ് പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്തു സ്വന്തം പലചരക്കുകടയിൽ വർഷങ്ങളായി വിൽപന നടത്തുകയാണ്. ചടങ്ങിൽ ജെ.എൽ.ജി മെംബർമാർ, ബുഷറ അസീസ്, എം.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.