കരേക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികളുടെ വീടുകളിൽ നടത്തുന്ന ഓണച്ചങ്ങാതി പരിപാടിയുടെ കുറ്റിപ്പുറം ബ്ലോക്ക് തല ഉദ്ഘാടനം വടക്കുംപുറം എ.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി പറക്കുണ്ടിൽ മുഹമ്മദ് ഇസയുടെ സി.കെ പാറയിലുള്ള വീട്ടിൽ നടന്നു. കുറ്റിപ്പുറം ബി.ആർ.സി, വടക്കുംപുറം എ.യു.പി സ്കൂളിലെ തുണ ഭിന്നശേഷി ക്ലബുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്തു.
എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ഹസീന ഇബ്രാഹിം, മുഹമ്മദ് ഇസക്കിന് മധുരം നൽകി. എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസർ സുരേഷ് കൊളശേരി ഓണസമ്മാനം നൽകി. എടയൂർ ഗ്രാമപഞ്ചായത്ത് അംഗം വി.പി. മുഹമ്മദ് റഫീഖ്, ബി.പി.സി ടി. അബ്ദുസലീം, പി.ടി.എ പ്രസിഡന്റ് എൻ.കെ. കുഞ്ഞഹമ്മദ്, പ്രധാനാധ്യാപകൻ വി.പി. അലി അക്ബർ, എം.പി.ടി.എ പ്രസിഡന്റ് കെ. ഷെഫീഖ, എ.വി. അനീഷ, ഐ.ഇ.ഡി.സി റിസോഴ്സ് അധ്യാപിക ടി.കെ. സാജിത, വി.പി. ഉസ്മാൻ, എം. അശ്വനി, ഇസയുടെ പിതാവ് പി. ഹുസൈൻ എന്ന ബാവനു തുടങ്ങിയവർ സംബന്ധിച്ചു.
എടയൂർ: ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന കുട്ടിക്ക് നവ്യാനുഭവമായി സഹപാഠികളുടെ ഓണാഘോഷ പരിപാടികൾ. ഓണം ഓണച്ചങ്ങാതികൾക്കൊപ്പം പരിപാടിയുടെ ഭാഗമായാണ് എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂളിലെ കുട്ടികൾ നാലാം ക്ലാസ് വിദ്യാർഥി കെ.സി. മുഹമ്മദ് അൻഫാഹിന്റെ വീട്ടിലെത്തിയത്.
അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന സംഘമാണ് വീട് സന്ദർശിച്ചത്. കുട്ടികൾ തിരുവാതിരക്കളി, ഓണപാട്ട്, നൃത്തം എന്നിവ അവതരിപ്പിച്ചു. സമ്മാനങ്ങളും ഓണക്കോടിയും നൽകിയാണ് സഹപാഠികൾ സ്കൂളിലേക്ക് തിരിച്ചത്. വാർഡ് അംഗം കെ.കെ. രാജീവ്, പി.ടി.എ പ്രസിഡന്റ് എം. അബ്ദുല്ലക്കുട്ടി, പ്രധാനാധ്യാപിക കെ.വി. പ്രേമലത,, സ്റ്റാഫ് സെക്രട്ടറി കെ. ശശികല, എസ്. ശ്രീകല, പി. സന്തോഷ്, പി. ജലീസ്, പി. ഷിബിന, റീന അനൂപ്, മുംതാസ് എന്നിവർ സംബന്ധിച്ചു.
ചങ്ങരംകുളം: പൊന്നോണ പൂവിളിയോടെ കൈനിറയെ ഓണസമ്മാനങ്ങളുമായി ഓണച്ചങ്ങാതി വീട്ടിലെത്തിയപ്പോൾ ഐഷ നിഹ മനസ്സ് നിറഞ്ഞ് ചിരിച്ചു. ഓണ സമ്മാനങ്ങളുമായെത്തിയവരെ അത്ഭുതത്തോടെ നോക്കി.
ബി.ആർ.സി പരിധിയിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്കായി നടത്തുന്ന ഓണച്ചങ്ങാതി പരിപാടിക്ക് എടപ്പാൾ ഉപജില്ലയിൽ തുടക്കമായിരുന്നു. ഓണ സമ്മാനങ്ങളും ഓണപ്പാട്ടും പൂക്കളവുമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടിൽ ഒത്തുകൂടുന്ന പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം പി.സി.എൻ.ജി എച്ച്.എസ്.എസ് മൂക്കുതല ആറാം ക്ലാസിൽ പഠിക്കുന്ന ഐഷ നിഹയുടെ വീട്ടിൽ പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് ഇ. സിന്ധു നിർവഹിച്ചു.
അവശ്യ വസ്തുക്കൾ അടങ്ങുന്ന കിറ്റും മധുരവും ഓണക്കോടിയും സമ്മാനിച്ചു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സെയ്ഫുദ്ദീൻ അധ്യക്ഷയായ ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രാഗി രമേശ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെംബറുമായ മുസ്തഫ ചാലുപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. എടപ്പാൾ ബി.പി.സി ബിനീഷ്, സ്കൂൾ എച്ച്.എം. സുധ, ഗീത, ബി.ആർ.സി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി: നഗരസഭതല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. വൈക്കത്തൂർ എ.എൽ.പി സ്കൂൾ വിദ്യാർഥി ഹംദാൻ അബ്ദുല്ലയുടെ വീട്ടിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ കലാ-കായിക സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി അധ്യക്ഷത വഹിച്ചു.
കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, കുറ്റിപ്പുറം ബി.ആർ.സി പ്രതിനിധികളായ ഷാഹില, മാരിയത്ത്, നീതു, പ്രജിത, സാജിദ, പവിഷ, അബ്ദുല്ല, ക്ലാസ് അധ്യാപകൻ റിയാസ് എന്നിവർ സംബന്ധിച്ചു. ഹംദാന് ഓണക്കോടിയും സമ്മാനങ്ങളും നൽകി. ചങ്ങാതിക്കൂട്ടം ഹംദാന് ഓണപ്പൂക്കളം ഒരുക്കിനൽകി. പ്രധാനാധ്യാപിക എം. പത്മാവതി സ്വാഗതവും വാർഡ് കൗൺസിലർ കെ.വി. ശൈലജ നന്ദിയും പറഞ്ഞു.
വളാഞ്ചേരി: ടി.ആർ.കെ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അസ്ഹബിന്റെ വീട് സന്ദർശിച്ചു. സീനിയർ അധ്യാപകൻ ഗോവിന്ദ രാജൻ, വാർഡ് കൗൺസിലർമാരായ തസ്ലീമ നദീർ, കെ.വി. ഉണ്ണികൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് സി. രാജേഷ്, സ്റ്റാഫ് സെക്രട്ടറി രാജി, ബി.ആർ.സി പ്രതിനിധികൾ, മറ്റ് അധ്യാപകർ എന്നിവർ സംബന്ധിച്ചു. സമ്മാനങ്ങളും ഓണക്കോടിയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.