നെന്മാറ: കോഓപറേറ്റിവ് കൺസ്യൂമർ സ്റ്റോറിന്റെ അയിലൂർ ബ്രാഞ്ചിലെ ഓണച്ചന്തയുടെ ഉദ്ഘാടനം സംഘം ഡയറക്ടർ എ. സുന്ദരൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ.വി. ഗോപാലകൃഷ്ണൻ ആദ്യ വിതരണം നടത്തി. നെന്മാറ അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് കെ. കുഞ്ഞൻ, അയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്.എം. ഷാജഹാൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഗീത രാജേന്ദ്രൻ, വിനേഷ് തലവട്ടാംപാറ എന്നിവർ സംസാരിച്ചു.
അലനല്ലൂർ: സർവിസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത എടത്തനാട്ടുകര കോട്ടപ്പള്ളയിൽ ആരംഭിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് വി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർമാരായ വി.ടി. ഉസ്മാൻ, ഷെറീന മുജീബ്, ശ്രീജ, പി. ശ്രീനിവാസൻ, അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. ഷമീർ ബാബു, പി. രഞ്ജിത്ത്, അക്ബർ അലി പാറോക്കോട്ട്, ബാങ്ക് അസി. സെക്രട്ടറി എം. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
മാത്തൂർ: തണ്ണീരങ്കാട് സർവിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് അങ്കണത്തിൽ സഹകരണ ഓണച്ചന്ത തുടങ്ങി. ബാങ്ക് പ്രസിഡൻറ് വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയ, ഡയറക്ടർ ബോർഡ് അംഗം ബിനോയ്, മറ്റു അംഗങ്ങൾ എന്നിവർ സംസാരിച്ചു.
കോട്ടായി: ആലത്തൂർ സർക്കിൾ സഹകരണ യൂനിയൻ നേതൃത്വത്തിൽ താലൂക്ക്തല ഓണച്ചന്ത തുറന്നു. കോട്ടായി സഹകരണ ബാങ്ക് അങ്കണത്തിൽ നടത്തുന്ന ഓണച്ചന്ത പി.പി. സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലത്തൂർ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ കെ.ജി. ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ്, പഞ്ചായത്ത് പ്രസിഡന്റ് എ. സതീശ്, ആലത്തൂർ സഹകരണ സംഘം അസി. രജിസ്ട്രാർ ജനറൽ രവിചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. ലത സ്വാഗതവും കോട്ടായി സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി വിജയൻ മഠത്തിൽ നന്ദിയും പറഞ്ഞു.
ഒറ്റപ്പാലം: പ്രവാസി ക്ഷേമ സഹകരണ സംഘം നേതൃത്വം നൽകുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി. ലത നിർവഹിച്ചു. സംഘം പ്രസിഡൻറ് എ.പി. അഷറഫ്, സെക്രട്ടറി സി. മുകുന്ദൻ എന്നിവർ സംസാരിച്ചു. ടി.ബി റോഡിലെ എസ്.ബി.ഐക്ക് എതിർവശം പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് ചന്തയുടെ പ്രവർത്തനം.
പാലക്കാട്: വി.എഫ്.പി.സി.കെയുടെ നേതൃത്വത്തിൽ ജില്ലയിൽ 13 ഓണച്ചന്തകൾ വെള്ളിയാഴ്ച ആരംഭിക്കും. ആലത്തൂർ, പാളിയമംഗലം, കിഴക്കരി, വിത്തിനശ്ശേരി, കൊല്ലങ്കോട്, എലവഞ്ചേരി, കരിമ്പുഴ, അലനല്ലൂർ, പുതുപ്പരിയാരം, മലമ്പുഴ, പെരുമാട്ടി, കടമ്പഴിപ്പുറം, വാണിയംകുളം എന്നിവിടങ്ങളിലാണ് ചന്തകൾ. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കും. നാടൻ, മറുനാടൻ പച്ചക്കറികൾ പൊതുവിപണിയെ അപേക്ഷിച്ച് 30 ശതമാനം വിലക്കിഴിവിൽ ലഭ്യമാകും. 28 വരെ ചന്ത പ്രവർത്തിക്കും.
പാലക്കാട്: കൃഷിവകുപ്പിന്റെ ജില്ലതല ഓണസമൃദ്ധി കർഷകച്ചന്ത വെള്ളിയാഴ്ച ആരംഭിക്കും. ചന്തയുടെ ഉദ്ഘാടനം രാവിലെ 11ന് സ്റ്റേഡിയം കൽമണ്ഡപം റോഡിലെ പ്രീമിയർ ടവറിൽ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്യും. 28 വരെ ചന്ത പ്രവർത്തിക്കും.
അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഇരുനൂറോളം വിദ്യാർഥികളെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് എം.പി. നൗഷാദ്, എം.പി.ടി.എ പ്രസിഡന്റ് എൻ. നാജിയ, സ്റ്റാഫ് കൺവീനർ സി. മുഹമ്മദാലി, പ്രധാനാധ്യാപകൻ സി.ടി. മുരളീധരൻ, പി.ടി.എ വൈസ് പ്രസിഡന്റുമാരായ കെ. ആസിഫ് ഫസൽ, എം. അയ്യൂബ് എന്നിവർ നേതൃത്വം നൽകി.
മണ്ണൂർ: നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. മണ്ണൂർ പഞ്ചായത്തിലെ 140 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. കോട്ടായി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.കെ. കൃഷ്ണലീല ഉദ്ഘാടനം ചെയ്തു. സി. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം.സി. വാസു പദ്ധതി വിശദീകരിച്ചു. എൻ. തങ്കപ്പൻ, ബാലകൃഷ്ണൻ കാരക്കാട്, പി. രാമചന്ദ്രൻ, അപ്പുകുട്ടൻ വളയഞ്ചിറ, കെ.കെ. വിജയൻ എന്നിവർ സംസാരിച്ചു.
ആലത്തൂർ: പെരുങ്കുളം എൻ.എസ്.എസ് കരയോഗം 200ഓളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി. കെ.പി. കൊച്ചു മാധവൻ നായർ വിതരണോദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് പി. രാമചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സി. രാധാകൃഷ്ണൻ, കെ. രാജഗോപാലൻ, ഹരിദാസ്, വനിത സമാജം പ്രസിഡന്റ് എ.വി. സുമതി, സെക്രട്ടറി ജയശ്രീ എന്നിവർ സംസാരിച്ചു.
അമ്പലപ്പാറ: ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യ സർവേയിലൂടെ കണ്ടെത്തിയ 26 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. 700 രൂപ വിലയുള്ള 26 കിറ്റുകളാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് ടി. ശശികുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ആഗസ്റ്റ് മുതലുള്ള ഏഴ് മാസവും 700 രൂപ നിരക്കിലുള്ള ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. അതിദാരിദ്ര്യ നിർമാർജന പ്രവര്ത്തനങ്ങൾക്ക് രണ്ട് ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. സ്ഥിരം സമിതി അധ്യക്ഷൻ പി. മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം.എം. ബിന്ദു, വാര്ഡ് അംഗങ്ങളായ എൻ.ടി. ശ്രീദേവി, പി.ബി. ധന്യ, വി. ധന്യ എന്നിവർ സംസാരിച്ചു.
വണ്ടാഴി: ഗ്രാമപഞ്ചായത്ത് ഓണാഘോഷം നടത്തി. ജീവനക്കാര്, അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ, ഹരിതസേന അംഗങ്ങൾ തുടങ്ങിയവര് പങ്കെടുത്തു. പൂക്കളം, കലാകായിക മത്സരങ്ങൾ, വടംവലി, ഓണസദ്യ എന്നിവ ആഘോഷിച്ചു.
ആലത്തൂർ: ഗ്രാമപഞ്ചായത്തിന്റെ സംഘകൃഷിയിൽ കാട്ടുശ്ശേരിയിലെ നന്മ കുടുംബശ്രീയുടെ ചെണ്ടുമല്ലി തോട്ടം പൂത്തുലഞ്ഞു. പൂക്കളുടെ വിളവെടുപ്പും തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി ഉദ്ഘാടനം ചെയ്തു. 30 സെന്റ് സ്ഥലത്താണ് കുടുംബശ്രീ ഗ്രൂപ് കൃഷിയിറക്കിയത്. അത്യുൽപാദന ശേഷിയുള്ളതും ചുവപ്പും മഞ്ഞയും നിറത്തോട് കൂടിയതുമായ ആഫ്രിക്കൻ മാരിഗോൾഡ് പൂച്ചെടികളാണ് നട്ടത്. സുജിമോൾ, സുന്ദരി, രാധ, പാഞ്ചാലി, സൗപർണിക, അമൃത, കൃഷ്ണൻ എന്നിവരടങ്ങിയതാണ് കൃഷി ഗ്രൂപ്.
300 കിലോ പൂക്കളാണ് വിളവ് പ്രതീക്ഷിക്കുന്നത്. കൃഷി ഓഫിസർ എം.വി. രശ്മി പിന്തുണയുമായി കൂടെയുണ്ട്. സ്ഥിരംസമിതി അധ്യക്ഷ എൻ. കുമാരി, വാർഡ് അംഗങ്ങളായ കൊച്ചുകുമാരി, ലീല, സഞ്ജു, കുടുംബശ്രീ ചെയർപേഴ്സൻ നിഷ, അസി. സെക്രട്ടറി ശ്യാം, സംഗീത, കെ.ഡി. ഗൗതമൻ എന്നിവർ സംസാരിച്ചു.
പാലക്കാട്: അകത്തേത്തറ ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണം പരിപാടിയിലെ ഗുണഭോക്താക്കൾക്കും ഉമ്മിനി ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്കും ഓണക്കോടിയും ഓണക്കിറ്റും സദ്യയും നൽകി.
എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്ത കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ. മോഹനൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു മുരളി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ മുരളീധരൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കുമാരി ഐശ്വര്യ, മറ്റു വാർഡ് അംഗങ്ങളായ രേഖ ശിവദാസ്, കോമളം, ഹേമലത, ലളിതംബിക സുധീർ, ആസൂത്രണ ഉപസമിതി ഉപാധ്യക്ഷൻ ഡി. സദാശിവൻ, നന്മ സെക്രട്ടറി മനോജ് കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ശ്രുതി നമ്പ്യാർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ എസ്. രാമദാസ് നന്ദിയും പറഞ്ഞു.
അലനല്ലൂർ: എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ മല്ലികാരാമം പദ്ധതിയുടെ വിളവെടുപ്പ് നടന്നു. സ്കൂളിലെ ഓണാഘോഷത്തിന് ആവശ്യമായ ചെണ്ടുമല്ലി പൂക്കൾ വിളവെടുക്കുന്നതിനു വേണ്ടി പദ്ധതിയുടെ ഭാഗമായി 200ഓളം തൈകൾ രണ്ടുമാസം മുമ്പ് എൻ.എസ്.എസ് വളന്റിയർമാരുടെ നേതൃത്വത്തിൽ നട്ടിരുന്നു. ഇവയുടെ വിളവെടുപ്പാണ് നടന്നത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സി.ജി. വിപിൻ, അധ്യാപകരായ രാധ, ഫഹദിയ, നിഷ, രമ്യ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.