മൂവാറ്റുപുഴ: താലൂക്ക് ഓഫിസിൽ ‘ഈവ് ’പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സീരിയൽ നടൻ പി.എസ്. സുമേഷ്, ദിവ്യ വാണിശ്ശേരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ആർ.ഡി.ഒ പി.എൻ. അനി, തഹസിൽദാർ രഞ്ജിത് ജോർജ്, ഡെപ്യൂട്ടി തഹസിൽദാർമാരായ അസ്മബീവി, ബോബി റോസ് തുടങ്ങിയവർ പങ്കെടുത്തു.
മൂവാറ്റുപുഴ: ഓൾ കേരള സിംഗേഴ്സ് ആൻഡ് ആർട്ടിസ്റ്റ് അസോസിയേഷന്റെ (അക്സ) ഓണഘോഷ പരിപാടി നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. എം.ഐ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഉസ്മാൻ മൂവാറ്റുപുഴ, അലി കല്ലാമല എന്നിവർ സംസാരിച്ചു. സിനിമ-സീരിയൽ നടൻ ബിനിൽ ഖാദർ മികച്ച കലാകാരന്മാരെ ആദരിച്ചു.
പട്ടിമറ്റം: മഴുവന്നൂർ പഞ്ചായത്തിൽ ഹരിതകർമ സേനയുടെ ഒന്നാം വാർഷികവും ഓണാഘോഷവും നടത്തി. വിളംബര ജാഥ പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് ഉദ്ഘാടനം ചെയ്തു. ഹരിതകർമ സേന കൺസോട്യം പ്രസിഡന്റ് ഹേമ ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വി.ഇ.ഒ പി.എം. അലി, ബ്ലോക്ക് പഞ്ചായത്തംഗം ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് മേഘ മരിയ, രാജി സനീഷ്, ജില്ലി രാജു, ഷൈനി റെജി, സിമി ബാബു, അജിതകുമാരി, പ്രീത, മേരി, മുഹമ്മദ് സാലിഹ് തുടങ്ങിയവർ സംസാരിച്ചു.
കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ ഓണാഘോഷം പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനിസ് ഫ്രാൻസിസ്, ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ, ഡയാന നോബി, നിസാമോൾ ഇസ്മായിൽ, ടി.കെ. കുഞ്ഞുമോൻ, ബി.ഡി.ഒ ഡോ. എസ്. അനുപം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.