തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ നടന്മാരായ ഷെയിൻ നിഗം,നീരജ് മാധവ്,ആന്റണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ. സമാപന സമ്മേളനം ശനിയാഴ്ച വൈകീട്ട് ഏഴിന് നിശാഗന്ധിയിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും.മന്ത്രിമാരായ വീണ ജോർജ്,ആന്റണി രാജു,ജി.ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും.പ്രശസ്ത സിനിമാതാരങ്ങളായ ഷെയിം നിഗം,നീരജ് മാധവ്,ആൻറണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ജില്ലയിലെ എംപിമാർ,എംഎൽഎമാർ,തിരുവനന്തപുരം കോർപ്പറേഷൻ മേയർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.മികച്ച കവറേജിന് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.സമാപന സമ്മേളനത്തിനു ശഷം ഹരിശങ്കർ ആൻഡ് ടീം അവതരിപ്പിക്കുന്ന പ്രഗതി ബാൻഡിന്റെ സംഗീത പരിപാടി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.