ഓണം വാരാഘോഷ സമാപന ഘോഷയാത്ര: തലസ്ഥാനത്ത് ഗതാഗത ക്രമീകരണം

തിരുവനന്തപുരം: ഓണം വാരോഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ നാഗരാജു ചാകിലം അറിയിച്ചു.

ഘോഷയാത്ര കടന്നു പോകുന്ന കവടിയാർ -വെള്ളയമ്പലം - മ്യൂസിയം ആൽ.ആർ ലാമ്പ് - പാളയം - സ്പെൻസർ - സ്റ്റാച്യു - ആയുർവേദ കോളജ് -ഓവർ ബ്രിഡ്ജ് -പഴവങ്ങാടി -കിഴക്കേകോട്ട - വെട്ടിമുറിച്ച് കോട്ട -മിത്രാനന്തപുരം പടിഞ്ഞാറേക്കോട്ട - ഈഞ്ചക്കൽ വരെയുള്ള റോഡിൽ യാതൊരു വാഹന പാർക്കിങും അനുവദിക്കില്ല.

നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കും. നിശ്ചല ദൃശ്യങ്ങൾ കിഴക്കേകോട്ട വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കൽ ബൈപ്പാസിൽ പ്രവേശിക്കുന്ന സമയം ഈഞ്ചക്കൽ ഭാഗത്തു നിന്നും മിത്രാനന്ദപുരം ഭാഗത്തേക്കോ അട്ടക്കുളങ്ങൾ ഭാഗത്തേക്ക് യാതൊരു വാഹനങ്ങളും കടത്തി വിടുന്നതല്ല.


വാഹനങ്ങൾ വഴി തിരിച്ച് വിടുന്ന വിധം

എം.സി റോഡിൽ നിന്നും തമ്പാനൂർ, കിഴക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണ്ണന്തല നിന്നും തിരിഞ്ഞത് കുടപ്പനകുന്ന് - പേരൂർക്കട വൈപ്പിൻമൂട് - ശാസ്തമംഗലം ഇടപ്പഴിഞ്ഞി - ജഗതി - തൈക്കാട് വഴിയോ, പരുത്തിപ്പാറ മുട്ടം അമ്പലമുക്ക് ഊളമ്പാറ-ശാസ്ത്രമംഗലം വഴിയോ പോകണം.

ദേശീയപാതയിൽ കഴക്കൂട്ടം ഭാഗത്ത് നിന്നും ഉള്ളൂർ വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ ഉള്ളൂർ - മെഡിക്കൽ കോളജ് - കണ്ണമ്മൂല - പാറ്റൂർ വിയർ ഉപ്പിടാംമൂട് തകരപറമ്പ് ഫ്ലൈഓവർ കിള്ളിപ്പാലം ഴി പോകണം. നെടുമങ്ങാട് നിന്നും വരുന്ന വാഹനങ്ങൾ പേരൂർക്കട -പൈപ്പിൻമൂട് -ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - എസ്.എം.സി - വഴുതക്കാട് - തൈക്കാട് വഴിയോ, പേരൂർക്കട - പൈപ്പിൻ മൂട് - ശാസ്തമംഗലം - ഇടപ്പഴിഞ്ഞി ജഗതി -മേട്ടുക്കട വഴിയോ പോകേണ്ടതാണ്.

പേട്ട ഭാഗത്തു നിന്നും തമ്പാനൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വഞ്ചിയൂർ-ഉപ്പിടാംമൂട്-തകരപറമ്പ് ഫ്ലൈഓവർ -കിള്ളിപ്പാലം വഴി പോകണം. തിരുവല്ലം ഭാഗത്തു നിന്നും തമ്പാനൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര - കിള്ളിപ്പാലം - ചൂരക്കാട്ടുപാളയം വഴി പോകണം.

തമ്പാനൂർ, കിഴക്കേകോട്ട ഭാഗത്തുനിന്നും എം.സി റോഡ് വഴി പോകേണ്ട വാഹനങ്ങൾ തമ്പാനൂർ ഫ്ലൈഓവർ തൈക്കാട്-വഴുതക്കാട്- എസ്.എം.സി- ഇടപ്പഴിഞ്ഞി - ശാസ്തമംഗലം - പൈപ്പിൻമൂട് - പേരൂർക്കട-കുടപ്പനകുന്ന് -മണ്ണന്തല വഴി പോകണം. തമ്പാനൂർ, കിഴക്കേകോട്ട ഭാഗത്തുനിന്നും ഉള്ളൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കിള്ളിപ്പാലം ചൂരക്കാട്ട് പാളയം- തകരപറമ്പ് ഫ്ലൈഓവർ-ഉപ്പിടാമൂട്- വഞ്ചിയൂർ-പാറ്റൂർ- പള്ളിമുക്ക് - കുമാരപുരം-മെഡിക്കൽ കോളജ് വഴി പോകണം.

കിഴക്കേകോട്ട ഭാഗത്തു നിന്നും നെടുമങ്ങാടേക്ക് പോകേണ്ട വാഹനങ്ങൾ അങ്ങ കിള്ളിപ്പാലം - തമ്പാനൂർ ഫ്ലൈഓവർ -വഴുതക്കാട് എസ്.എം.സി - ഇടപ്പഴിഞ്ഞി - ശാസ്ത്രമംഗലം - പൈപ്പിൻമൂട് - പേരൂർക്കട വഴി പോകണം. തമ്പാനൂർ ഭാഗത്തു നിന്നും തിരുവല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കിള്ളിപ്പാലം - അട്ടക്കുളങ്ങര -മണക്കാട്-അമ്പലത്തറ വഴി പോകണം.

കിഴക്കോട്ടയിൽ നിന്നും ചാക്ക ഭാഗത്തേക്ക് പോകണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര- ഈഞ്ചക്കൽ- ചാക്ക വഴി പോകണം. കിഴകോട്ടയിൽ നിന്നും തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര - കിള്ളിപാലം വഴി പോകണമെന്ന് സിറ്റി പൊലീസ് അറിയിച്ചു. 

Tags:    
News Summary - Onam Week Closing Procession: Traffic arrangements in the capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.