ബംഗളൂരു: മറുനാടൻ മലയാളികൾക്ക് ഓണം ആഘോഷിക്കാൻ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി ലുലു. ഓണത്തിന് ആവശ്യമായ ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ബംഗളൂരു രാജാജി നഗറിലെ ലുലു ഹൈപ്പർമാർക്കറ്റിലും സൗത് ബംഗളൂരുവിലെ ഫാൽക്കൺ സിറ്റിയിലുള്ള ലുലു ഡെയ്ലിയിലും ഒരുക്കിയിരിക്കുന്നത്. ഓണസദ്യക്കുള്ള മുഴുവൻ ഉൽപന്നങ്ങളും മികച്ച ഓഫറുകളോടെ ലഭ്യമാണെന്ന് ലുലു അധികൃതർ അറിയിച്ചു.
വ്യത്യസ്ത രുചിക്കൂട്ടുകളുടെ സമൃദ്ധിയുമായി പായസം മേളയും ലുലുവിൽ തുടങ്ങി. അട പ്രഥമൻ, പരിപ്പ് പ്രഥമൻ, കടലപ്പായസം, ഗോതമ്പ് പായസം, പാൽപ്പായസം, പാലട പ്രഥമൻ അടക്കം വിവിധതരം പായസങ്ങൾ മേളയിൽ ലഭ്യമാണ്. 24 ഇനങ്ങളടങ്ങിയ ഓണസദ്യയും ഉപഭോക്താക്കൾക്കായി ഒരുക്കുന്നുണ്ട്.
രണ്ട് കൂട്ടം പായസം അടങ്ങിയ ലുലു സ്പെഷൽ ഓണസദ്യയുടെ പ്രീ ബുക്കിങ് ആരംഭിച്ചു. ഉപ്പേരി, പപ്പടം, അവിയൽ, സാമ്പാർ, രസം, കിച്ചഡി, ഓലൻ, പുളിശേരി, കൂട്ടുകറി, പരിപ്പ് പ്രഥമൻ, പാൽപ്പായസം അടക്കം 24 വിഭവങ്ങൾ സദ്യയിലുണ്ട്. 399 രൂപ വിലയുള്ള ഓണസദ്യ തിങ്കളാഴ്ച രാത്രി വരെ ഓർഡർ ചെയ്യാം.
തിരുവോണ ദിവസം ഉച്ചയ്ക്ക് 12 മുതൽ പ്രീഓർഡർ ചെയ്ത ഓണസദ്യ ലുലുവിലെത്തി കൈപ്പറ്റാം. ഓണ സമ്മാനമായി, ഉത്രാടത്തിനും തിരുവോണത്തിനും നൂറ് ഉപഭോക്താകൾക്ക് സൗജന്യ ഷോപ്പിങ്ങിനുള്ള അവസരമൊരുക്കി ഓണം ഫ്രീ ഷോപ്പിങ് ഓഫറും ഒരുക്കിയിട്ടുണ്ട്.
ഈ ദിവസങ്ങളിൽ ഷോപ്പിങ്ങിനെത്തുന്നവരിൽ ഭാഗ്യശാലികളായ 50 പേർക്ക് വീതം, ട്രോളിയിലെ മുഴുവൻ സാധനങ്ങളും സൗജന്യമായി ലഭിക്കും. ബില്ലിങ്ങ് സമയത്താണ് ഭാഗ്യശാലികൾക്ക് നറുക്ക് വീഴുക. സംഗീത ബാൻഡുകളും ചെണ്ടമേളവും ഉൾപ്പെടെ വർണാഭമായ പരിപാടികളും ലുലുവിൽ ഓണനാളുകളിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.