അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴിലാളികൾക്ക് ഓണത്തിന് 2500 രൂപ ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴിൽ രഹിതരായ ചെത്തുതൊഴിലാളികൾക്കും വിൽപ്പന തൊഴിലാളികൾക്കും ഓണത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി എം.ബി രാജേഷ്‌ അറിയിച്ചു. അടഞ്ഞുകിടക്കുന്ന ഷാപ്പുകളിലെ തൊഴിൽ രഹിതരായ 563 ചെത്തുതൊഴിലാളികൾക്ക്‌‌ 2500 രൂപയും, 331 വിൽപ്പന തൊഴിലാളികൾക്ക്‌ 2000 രൂപയുമാണ്‌ നൽകുക.

എക്സൈസും ബിവറേജസ്‌ കോർപറേഷനും സംയുക്തമായാണ്‌ തുക നൽകുന്നത്‌. ധനസഹായത്തിന്‌ അർഹരായ തൊഴിലാളികളുടെ ആധികാരികത കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട്‌ എക്സൈസ്‌ വകുപ്പ്‌ ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Rs 2500 financial assistance for workers of closed toddy shops on Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.