കൊണ്ടോട്ടി: നാടന്‍പൂക്കളും പൂമ്പാറ്റകളും തീര്‍ക്കുന്ന വ്യത്യസ്ത ലോകം നെടിയിരുപ്പില്‍ കാഴ്ചവസന്തമാകുന്നു. നെടിയിരുപ്പ് വെല്‍ഫെയര്‍ യു.പി സ്കൂളിലെ ‘വിലാസിനി’ ഉദ്യാനമാണ് ദൃശ്യഭംഗി തീര്‍ക്കുന്നത്. വിവിധതരം തെച്ചികള്‍, ഒടിച്ചുക്കുത്തി, ക്രോട്ടലേറിയ, മല്ലിക, കോസ്മോസ്, കമ്മല്‍ച്ചെടി, നന്ത്യാര്‍വട്ടം, രാജമല്ലി, വാടാര്‍മല്ലി തുടങ്ങി നിരവധി നാടന്‍ അലങ്കാരച്ചെടികളാണ് ഉദ്യാനത്തിലുള്ളത്.
പൂ വിരിഞ്ഞതോടെ അതിഥികളായി വിവിധ തരത്തിലുള്ള പൂമ്പാറ്റകളും ‘വിലാസിനി’യിൽ വിലസാനെത്തി. ഓണക്കാലത്ത് എല്ലാ ചെടികളിലും പൂക്കള്‍ വിരിഞ്ഞതും ശലഭങ്ങള്‍ തേന്‍ നുകരുന്നതും നയനമനോഹര കാഴ്ച തീര്‍ക്കുന്നു.
സര്‍വശിക്ഷ കേരളയുടെ സഹകരണത്തോടെ ഒരുവര്‍ഷം മുമ്പാണ് വിദ്യാലയത്തില്‍ ശലഭോദ്യാനം ഒരുക്കിയത്. നാരകം, കറിവേപ്പ് തുടങ്ങിയവയും ഉദ്യാനത്തിലുണ്ട്. കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് പരിപാലനം. വിദ്യാര്‍ഥികളില്‍ സസ്യ, ശലഭ നിരീക്ഷണം വളര്‍ത്താനും പ്രകൃതിപഠനാവബോധം, പ്രകൃതിസ്നേഹം എന്നിവ സൃഷ്ടിക്കാനും ‘വിലാസിനി’ ശലഭോദ്യാനം വഴി സാധിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.