കൊല്ലങ്കോട്: പൂക്കൾക്ക് തീവിലയായതോടെ വീടുകളിൽ പൂക്കളമിടാൻ നാടൻ പൂക്കൾ തേടി പോകുന്ന കുട്ടിക്കൂട്ടങ്ങളുടെ കാഴ്ചയാണ് ഗ്രാമങ്ങളിൽ. വിദ്യാലയങ്ങളിലും ക്ലബുകളിലും പൂക്കളമിടാനായി നാട്ടിൻപുറങ്ങളിലെങ്ങും പൂക്കൾ തേടി അലയുകയാണ് വിദ്യാർഥികൾ.
തെച്ചി, നാല് മണി, പത്ത് മണി, ചെറിയ സൂര്യകാന്തി, വാടാർമല്ലി, കോളാമ്പി, ചെമ്പരത്തി, തുമ്പ, ചെണ്ടുമല്ലി, കനകാമ്പരം, താമര തുടങ്ങി നാട്ടിൽ പുറങ്ങളിൽ കാണപ്പെടുന്ന പൂക്കൾ പറിക്കാനാണ് കുട്ടിക്കൂട്ടം എത്തുന്നത്. അന്യ സംസ്ഥാന പൂക്കളുടെ വില വർധിച്ചതിനാൽ വിദ്യാലയങ്ങളിലെയും ക്ലബുകളിലെയും പൂക്കള മത്സരങ്ങൾക്ക് നാട്ടിൻ പുറങ്ങളിലെ പൂക്കളാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്.
കുട്ടികളോടൊപ്പം വീട്ടുമുറ്റത്ത് അത്തം പത്ത് വരെ പൂക്കളമിടാൻ മുതിർന്നവരും രംഗത്തുണ്ട്. കുളവരമ്പുകൾ, പാടവരമ്പുകൾ എന്നിവിടങ്ങളിലും വീടുകളിലും വേലി പടർപ്പുകളിലും പൂക്കൾ പറക്കുന്ന തിരക്കിലാണ് കുരുന്നുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.