പൊട്ടിയ പേനകൊണ്ടാണെങ്കിലും
എഴുതാതെ വയ്യെന്നായി,
ഉമിനീരു വറ്റാത്തിടത്തോളം
പറയാതെയും വയ്യ.
മൽസ്യങ്ങൾ ജലത്തിലാണ്, അതിനു
മുകളിൽ ഒന്നുമില്ല.
എങ്കിലും മീൻപിടിക്കാനെന്ന മട്ടിൽ
ഞാനെഴുതട്ടെ.
ഞാൻ കുളത്തിലെ മീനുകളെക്കുറിച്ചെഴുതണോ
അലങ്കാര മൽസ്യങ്ങളെക്കുറിച്ചെഴുതണോ?
ഈ നാട്ടിലെ യഥാർഥ പ്രശ്നങ്ങളെക്കുറിച്ച്
ഉരിയാടാതെ അലങ്കരിച്ച വിഷയങ്ങളെക്കുറിച്ച്
എഴുതാനാണ് ഇവിടെ അനുവാദം.
അരയാലിനെക്കുറിച്ചെഴുതണോ
ബോൺസായ് അരയാലിനെക്കുറിച്ചെഴുതണോ?
ബോൺസായിയെക്കുറിച്ചുമതിയെന്ന്
അവരെന്നോട് പറയുന്നു.
പക്ഷേ എനിക്കെഴുതണം
കാട്ടുതീയെക്കുറിച്ച്.
അപ്പോഴുണ്ട്
ചാരത്തിെൻറ ഒരു നദി അതാ ഒഴുകുന്നു.
ചത്ത മൽസ്യങ്ങൾ ടോർച്ച് പോലെ തിളങ്ങുന്നു,
അത് ഒരു നാടിെൻറ കഥ പറയുന്നു.
ഉറുമ്പിൻ കൂടുകൾ പഞ്ഞിത്തുണ്ടുപോലെ
പറന്നുപോകുന്നു.
ഒരു മരം പെട്ടെന്ന് ലില്ലിപ്പുട്ടിലേതാകുന്നു.
ഇന്നലെയെക്കുറിച്ചെനിക്കെഴുതാമെന്ന്,
നാളെയെക്കുറിച്ച് പക്ഷേ അരുതെന്ന്.
ചിറകിനു തീപിടിക്കുമ്പോൾ
എന്താണ് എഴുതേണ്ടത്?
ആർക്കാണ് എഴുതേണ്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.