തിരിയിലാരോ തീ വെച്ചു,
അവളുരുകാൻ തുടങ്ങി.
പെണ്ണായ് പിറന്നവൾ,
മെഴുകായ് തീര്‍ന്നൊരുവള്‍.
തിരയെടുത്ത കിനാവുകള്‍ക്ക്
വിരാമമവൾ കുറിച്ചു.
പ്രഭ പരത്തുന്നു വീണ്ടും,
ഉരുകിയൊലിക്കുന്നു പിന്നെയും.
പാതിവഴിയില്‍
പകലോന്‍റെ പ്രഭയില്‍
അവൾ അസ്തമിച്ചു;
വിലയറിയാതിരുന്നവർ
വിലാപമറിയിക്കാന്‍
ഒരു നൂറു തിരികള്‍
കത്തിച്ചു വെച്ച്!
(ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ ബയോളജി സയൻസ് വിദ്യാർഥിനിയാണ് അസില)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.