മേടത്തിൽ കൊന്നതൻ പൂത്തുലയലിൽ
ശിശിരത്തിൻ മൃദുദലമന്ത്രണങ്ങളിൽ
കനവിൽ പൂവാകപോൽ കവിൾ ചുവന്ന്
പുതുനാമ്പുയിർത്ത പൂർവ്വഗാഢരാഗം
തരിശായ മനസ്സിന്‍റെ മണ്ണിനാഴത്തിൽ
നിർജ്ജീവമായ് ശോകനിദ്രയിലിന്നുകളിൽ
മുളപൊട്ടിയില്ല, വേരൂന്നിയുമില്ലെന്നോണം
പൊയ്‌വിത്തായ് ഭാവിച്ചു മൂകം ശയിക്കവേ,
അറിയില്ലടർന്നുപൊഴിഞ്ഞതോ; വഴി മാറി
വായുവിലലക്ഷ്യമായെൻ നേർക്കു വന്നതോ;
ദൂരേയ്ക്കു മായുന്നൊരീറൻമേഘത്തിൻ കണം
പാറിപ്പറന്നെന്‍റെ കരളിൽത്തറച്ചു.
ആ തുള്ളി നനവൊന്നേ തൊട്ടതുള്ളൂഷരതയെ
വിണ്ടതിൻ സ്മൃതിയില്ല, പിളർന്നതിൻ നോവില്ല
ഖിന്നയായ്, ശുഷ്കയായ് മുൻപേയൊടുങ്ങിയ
പഴയ പൂവിന്‍റെ അവശേഷിപ്പാം അകമിതിൽ
കേൾക്കാൻ തുടങ്ങുന്നു വീണ്ടും നിലയ്ക്കാത്ത
ജീവതാളം, പ്രണയത്തിന്‍റെ സ്പന്ദനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.