ചിത്രീകരണം: സൂര്യജ എം.

എതിരാളികൾ

കാൽപ്പാദങ്ങളിൽ നിന്ന്

യാത്ര തുടങ്ങുന്ന ഉറുമ്പ്

തുടയിലെത്തുമ്പോൾ മാത്രം

കടിക്കണമെന്ന് ചിന്തിക്കുന്നു.

അതുവരെ രോമപ്പാതകളിൽ

ഒരിടവും അതിനെ

ആനന്ദിപ്പിച്ചിട്ടുണ്ടാവില്ല.!

ശരീരത്തിലെ

ഓരോ ബിന്ദുവിലും

ഓരോ രുചിഭേദം

കണ്ടെത്തിയ കൊതുക്

തൊട്ടു തൊട്ടു നോക്കി

ഒടുവിൽ

ചുമലിൽത്തന്നെ കടിക്കുന്നു.

കാഴ്ചകൾക്കപ്പുറത്തുള്ളവരാണ്

അപരിചിതരായിട്ടും

സ്വാതന്ത്ര്യം കാണിക്കുന്നവരാണ്

അപ്രതീക്ഷിത ആക്രമണങ്ങളാൽ

പരാജയപ്പെടുത്തുന്നവരാണ്.

ശ്രദ്ധിക്കണം..!

നാമറിയാതെ

കൂടെ നടക്കുന്നവരുണ്ട്.

തക്കസമയത്ത്

പോറലേൽപ്പിക്കുന്നവർ..!

Tags:    
News Summary - poem ethiraalikal by vibin chaliyappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.