ക്യൂവിൽ നിൽക്കുമ്പോൾ...

ക്യൂവിൽ നിൽക്കുമ്പോൾ 

ഒരാൾ അർധരാത്രിയിൽ വന്ന്

നമ്മുടെ ഉറക്കം

കെടുത്തുന്നതോർക്കുക


ക്യൂവിൽ നിൽക്കുമ്പോൾ

പെട്ടിയും കിടക്കയും

ചുമന്ന് ജനിച്ച നാട്

വിടുന്നതോർക്കുക


ക്യൂവിൽ നിൽക്കുമ്പോൾ

മരുന്ന് വാങ്ങാൻ പണമില്ലാതെ

ബാങ്കിന് മുന്നിൽ കാത്തുനിന്ന്

മരിച്ചവരുടെ ഹൃദയത്തിലേക്ക്

ചെല്ലുക



ക്യൂവിൽ നിൽക്കുമ്പോൾ

പെട്രോൾ പമ്പിൽ നിന്ന്

ഒരാൾ കൈ കൂപ്പി

പരിഹസിച്ച് ചിരിക്കുന്നതോർക്കുക


ക്യൂവിൽ നിൽക്കുമ്പോൾ

കർഷകരിനിയും

തലയോട്ടികളുമായി

സമരം ചെയ്യാൻ വരുന്നത്

കാണുക



ക്യൂവിൽ നിൽക്കുമ്പോൾ

മക്കളെ കാത്തിരിക്കുന്ന

അമ്മമാരുടെ വരികൾ

നീളുന്നുണ്ടെന്നറിയുക


ക്യൂവിൽ നിൽക്കുമ്പോൾ

നാം ദലിതരാവുക

കർഷകരാവുക

തൊഴിലാളികളാവുക

മനുഷ്യരാവുക...


ക്യൂവിൽ നിൽക്കുമ്പോൾ

നാം തീയിൽ നിൽക്കുകയാണ്....!

Tags:    
News Summary - quevil nilkumbol poem by salim sali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.