ചെറുതുരുത്തി: ലോക മുളദിനം വെള്ളിയാഴ്ച ആചരിക്കുേമ്പാൾ ഈറ്റ കിട്ടാതെ ജീവിതം വഴിമുട്ടുന്ന കുറെ വീട്ടുകാരുണ്ട് അയ്യൂർമഠപ്പറമ്പ് കോളനിയിൽ. പാഞ്ഞാൾ പഞ്ചായത്തിലെ രണ്ടാം വാർഡായ പൈങ്കുളം അയ്യൂർമഠപ്പറമ്പ് കോളനിയിലെ പറായൻ സമുദായത്തിൽപെട്ട 20 വീട്ടുകാരാണ് ഈറ്റ കിട്ടാത്തതിനെ തുടർന്ന് പണി ഇല്ലാതെ ബുദ്ധിമുട്ടുന്നത്. ഗ്രാമപഞ്ചായത്ത് നിർമിച്ചുനൽകിയ കുട്ട നെയ്ത്തുകേന്ദ്രത്തിലാണ് ഈ വീട്ടുകാർ കുട്ട നെയ്യുന്നത്.
ഈ കോളനിയിൽ 35 വീട്ടുകാർ ഉണ്ടെങ്കിലും 15 വീട്ടുകാർ കുടുംബം നോക്കാൻ വേറെ പണിക്കാണ് പോകുന്നത് ബാക്കി 20 വീട്ടുകാരാണ് ഇവിടെ കൊട്ടനെയ്യുന്നത്. അങ്കമാലി ബാംബൂ കോർപറേഷനിൽനിന്നാണ് ഇവർക്ക് ഈറ്റ വരുന്നത്. എന്നാൽ, കോവിഡ് വന്നതിനെ തുടർന്ന് ഈറ്റ വരുന്നില്ല. കുറച്ചുമുമ്പ് ഉണ്ടാക്കിെവച്ചിരുന്ന വെറ്റിലെക്കാട്ടകൾ കെട്ടുകണക്കിന് കെട്ടിക്കിടക്കുകയാണ്. ഇതുകൊണ്ട് പോവാത്തതുകൊണ്ട് ഇവരുടെ ജീവിതം വഴിമുട്ടിയനിലയിലാണ്.
കിള്ളിമംഗലം ഉദുവടിയിൽ ഇവരുടെതന്നെ ഒരു കുട്ട നെയ്ത്തുകേന്ദ്രമുണ്ട്. ഈ രണ്ട് കേന്ദ്രത്തിേലക്കായി ആകെ 50 കെട്ട് ഇൗറ്റ മാത്രമാണ് മാസങ്ങൾക്കുശേഷം ഇവിടെ എത്തിയത്. ഇത് വളരെ അപര്യാപ്തമാണെന്നാണ് ഇവരുടെ സംഘടനയിൽ അംഗമായ എൻ.എ. ഉഷ പറയുന്നത്. രാവിലെ എട്ടു മുതൽ വൈകീട്ട് ആറുവരെ പണി എടുത്താൽ ആകെ 20 വെറ്റിലക്കുട്ടകളാണ് ഒരാൾക്ക് നിർമിക്കാനാവുക. ഒരു കുട്ടക്ക് 10 രൂപയാണ് ലഭിക്കുക. അതിനാൽ ആകെ വരുമാനം ഒരു ദിവസം 200 രൂപ മാത്രമാണ്.
ഇങ്ങനെ ബുദ്ധിമുട്ടി ജീവിക്കുന്ന തങ്ങളുടെ വിഷമം കണാൻ ഒരാളുമില്ല എന്ന് ഇവർ പറയുന്നു. ന്യായമായ വരുമാനം ലഭിക്കാത്തതിനാൽ ഇപ്പോഴത്തെ തലമുറ ഈ പണിക്ക് വരുന്നില്ല. ഈ നില തുടർന്നാൽ ഈ തൊഴിൽ അന്യംനിന്നുപോകുമെന്ന് ഇവർ പറയുന്നു. കുലത്തൊഴിൽ മറക്കാതിരിക്കാൻ കുട്ടനെയ്ത്ത് കേന്ദ്രത്തിൽ 80 വയസ്സുകാരിയായ കാളി ദിവസവും വന്ന് പണിയിൽ ഉപദേശം കൊടുക്കുന്നുണ്ട്. അധികൃതരുടെ അവഗണന കാരണം ഈ കുലത്തൊഴിൽ ഇല്ലാതാകുമോയെന്ന ആശങ്കയിലാണ് കാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.