ഇംഫാൽ: തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ തകർച്ച ലക്ഷ്യമിട്ട് മണിപ്പൂരിൽ കോൺഗ്രസും സി.പി.എമ്മും അടക്കം ആറ് പാർട്ടികളുടെ സഖ്യം രൂപവത്കരിച്ചു. 'മണിപ്പൂർ പുരോഗമന മതേതര സഖ്യം' എന്ന മുന്നണി ശനിയാഴ്ച സംസ്ഥാന കോൺഗ്രസ് ആസ്ഥാനത്താണ് പ്രഖ്യാപിച്ചത്.സി.പി.ഐ, ആർ.എസ്.പി, ജെ.ഡി (എസ്), ഫോർവേഡ് ബ്ലോക്ക് എന്നിവയാണ് സഖ്യത്തിലെ മറ്റു കക്ഷികൾ. 18 ഇന പൊതു അജണ്ടയും പുറത്തിറക്കി.
ജനുവരി 27ന് ആറു പാർട്ടികളും തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം തുടങ്ങിയിരുന്നു. കോൺഗ്രസും സി.പി.ഐയും കാക്ച്ചിങ് സീറ്റിൽ നേരത്തേ സ്ഥാനാർഥികളെ മത്സരരംഗത്ത് ഇറക്കിയതിനാൽ ഇരു പാർട്ടികളും തമ്മിൽ സൗഹൃദ പോരാട്ടമായിരിക്കും നടക്കുക. ഇംഫാൽ ഈസ്റ്റിലെ ഖുറായി സീറ്റിലും കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. പകരം സിപി.ഐയിലെ ആർ.കെ. അമുസനയെ പിന്തുണയ്ക്കും. പുതിയ സർക്കാർ ജനാധിപത്യവും ഭരണഘടനയും വൈവിധ്യവും സംരക്ഷിക്കുമെന്ന് എ.ഐ.സി.സി നേതാവ് ജയ്റാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.