പട്ന: ടിക്കറ്റ് നിഷേധിക്കപ്പെട്ട നിരവധി ബി.ജെ.പി നേതാക്കൾ കൂറുമാറിയെത്തിയതിന്റെ ആവേശത്തിൽ മണ്ണിപ്പൂർ ജെ.ഡി.യു. ബിഹാറിലും കേന്ദ്രത്തിലും സഖ്യകക്ഷികളാണെങ്കിലും മണിപ്പൂരിലും ഉത്തർപ്രദേശിലും ബി.ജെ.പിയും ജെ.ഡി.യുവും നേർക്കുനേർ മത്സരത്തിലാണ്.
ഫെബ്രുവരി 27നും മാർച്ച് മൂന്നിനുമായി രണ്ടു ഘട്ടങ്ങളായാണ് മണിപ്പൂരിലെ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഞായറാഴ്ച മണിപ്പൂരിലെ 60 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ ബി.ജെ.പി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേതാക്കളുടെ കൂറുമാറ്റം തുടങ്ങിയത്. ഇതിനകം 15 പ്രമുഖ നേതാക്കൾ ബി.ജെ.പി വിട്ടു. കൂടുതൽ പേരും ജെ.ഡി.യുവിലേക്കാണ് പോയത്.
ഇനിയും ബി.ജെ.പി നേതാക്കളെ പ്രതീക്ഷിക്കുന്നുണ്ടെന്ന് ജെ.ഡി.യു ജനറൽ സെക്രട്ടറി അഫാഖ് അഹമദ് ഖാൻ സൂചിപ്പിച്ചു. പാർട്ടിയുടെ മണിപ്പൂരിലെ പരിമിതികൾ പരിഗണിച്ച് 20 സീറ്റുകളിൽ മാത്രം മത്സരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത് പരിഗണിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.