അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച പ്രമുഖരും തോറ്റ പ്രമുഖരും
1. യോഗി ആദിത്യനാഥ് (ഗോരഖ്പുർ)
2. എസ്.പി നേതാവ് അഖിലേഷ് യാദവ് (കർഹാൽ)
3. അഖിലേഷിന്റെ പിതൃസഹോദരൻ ശിവ്പാൽ യാദവ് (ജസ്വന്ത് നഗർ)
4. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന അതിഥി സിങ് (റായ്ബറേലി)
5. ആംആദ്മി മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മാൻ (ധുരി)
6. കോൺഗ്രസ് നേതാവ് മൈക്കിൾ ലോബോ (ചലൻഗുഡ്)
7. മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് (ഹെയിൻഗംഗ്)
8. ഒക്രം ഇബോബി സിങ് (തൗബൽ )
1. ചരൺജിത് സിങ് ചന്നി.
പഞ്ചാബ് മുഖ്യമന്ത്രി. മത്സരിച്ചത് രണ്ട് മണ്ഡലങ്ങളിൽ (ചാംകൗർ സാഹിബ്, ബാദർ). രണ്ടിടത്തും തോറ്റു.
2. ക്യാപ്റ്റൻ അമരീന്ദർ സിങ്
രണ്ടു തവണ പഞ്ചാബ് മുഖ്യമന്ത്രി. പട്യാല അർബൻ മണ്ഡലത്തിലാണ് തോൽവി അറിഞ്ഞത്.
3. നവജോത് സിങ് സിദ്ദു
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ. അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ ആപ് സ്ഥാനാർഥി ജീവൻജ്യോത് കൗറിനോട് പരാജയം.
4. പ്രകാശ് സിങ് ബാദൽ
പഞ്ചാബ് മുൻ മുഖ്യമന്ത്രി. ലാമ്പി മണ്ഡലത്തിൽ തോറ്റു.
5. മനോഹർ അജ്ഗോങ്കർ
ഗോവയിൽ ബി.ജെ.പിയുടെ ഉപമുഖ്യമന്ത്രി. മാർഗോ മണ്ഡലത്തിൽ പരാജയം.
6. ചന്ദ്രകാന്ത് കാവ് ലേകർ
ഗോവയിൽ ബി.ജെ.പിയുടെ ഉപമുഖ്യമന്ത്രി. ക്യുപെം മണ്ഡലത്തിൽ തോറ്റു.
7. അമിത് പലേക്കർ
ഗോവയിൽ ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി. സാന്താക്രൂസ് മണ്ഡലത്തിൽ തോൽവി.
8. കേശവ് പ്രസാദ് മൗര്യ
യു.പിയിൽ ഉപമുഖ്യമന്ത്രി. എസ്.പിയുടെ പല്ലവി പട്ടേലിനോട് തോറ്റു.
9. ഹരീഷ് റാവത്ത്
ഉത്തരാഖണ്ഡിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഹരീഷ് റാവത്ത് ബി.ജെ.പിയുടെ മോഹൻ സിങ് ബിഷത്തിനോട് പരാജയപ്പെട്ടു
10. പുഷ്കർ സിങ് ധാമി
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി കട്ടിമ മണ്ഡലത്തിൽ പരാജയപ്പെട്ടു
11. സുഖ്ബീർ സിങ് ബാദൽ
മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായി സുഖ്ബീർ സിങ് ബാദൽ ആം ആദ്മി സ്ഥാനാർഥി ജഗദീപ് കാംഭോജിനോട് പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.