കണ്ടുപിടിക്കാം, ഫേസ്ബുക്കിൽ പാർട്ടികൾ ഒഴുക്കുന്ന​ ലക്ഷങ്ങൾ

തെര​ഞ്ഞെടുപ്പിൽ ജയിക്കാൻ ലക്ഷങ്ങളും കോടികളുമാണ്​ സ്​ഥാനാർഥികളും പാർട്ടികളും പൊടിക്കുന്നത്​. എന്നാൽ, തെരഞ്ഞെടുപ്പ്​ കമ്മീഷനുമുന്നിൽ കണക്ക്​ സമർപ്പിക്കു​േമ്പാൾ ഇതെല്ലാം ആവിയാകും. കമ്മീഷൻ നിശ്​ചയിച്ച പരിധിക്കകത്താകും ചെലവുകളെല്ലാം. എല്ലാവരും നല്ലകുട്ടികൾ...!. ഇക്കുറി മു​​െമ്പങ്ങുമില്ലാത്ത വിധം സോഷ്യൽ മീഡിയ പരസ്യങ്ങളും മത്സരത്തിൽ ഇടംപിടിച്ചിട്ടുണ്ട്​. ലക്ഷങ്ങളാണ്​ ഇതിന്​ വേണ്ടി ഒഴുക്കുന്നത്​.

എന്നാൽ, ഇതിനുവേണ്ടി എത്ര തുക ചിലവഴിച്ചുവെന്ന്​ ആർക്കും കൃത്യമായി കണ്ടെത്താമെന്നതാണ്​​ മറ്റുപരസ്യങ്ങളിൽ നിന്നുള്ള ഇതിന്‍റെ​ വ്യത്യാസം. ഇത്​ എങ്ങനെ കണ്ടു​പിടിക്കാമെന്ന്​ ​ഐ.ടി വിദഗ്​ധൻ അനിവർ അരവിന്ദ്​ ഫേസ്​ബുക്കിൽ വിശദീകരിച്ചിട്ടുണ്ട്​. എൽ.ഡി.എഫ്​ കേരളം എന്ന പേജ് 6,29,982 രൂപയുടെ പരസ്യമാണ് കഴിഞ്ഞ 7 ദിവസം കൊണ്ട്​ നൽകിയത്. രമേശ്​ ചെന്നിത്തലയുടെ പേജ്​ ഫെബ്രുവരി 21 മുതൽ മാർച്ച്​ 27 വരെ നൽകിയത്​ 4,25,005 രൂപയുടെ പരസ്യവും. ദേശീയതലത്തിൽ തൃണമൂലും ഡി.എം.കെയും ബി.ജെ.പിയുമാണ് ഫേസ്ബുക്ക് ഗൂഗിൾ പരസ്യങ്ങൾക്ക് പണമെറിയുന്നതിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. കോടികളാണ് ഇറങ്ങുന്നത് അവിടെ.

വിവിധ സ്​ഥാനാർഥികളും പാർട്ടികളും ചെലവഴിച്ച തുക സംബന്ധിച്ച്​ അനിവർ അരവിന്ദ്​ ഫേസ്​ബുക്കിൽ പങ്കുവെച്ച കണക്ക്​


അതേസമയം, പരസ്യചെലവുകൾ ട്രാക്ക് ചെയ്യുന്നതിലെ ഒരു വെല്ലുവിളി പരസ്യം നൽകുന്ന പേജുകൾ ഏതെല്ലാമാണെന്ന് കണ്ടെത്തുന്നതാണ്. പരസ്യം നൽകുന്ന വ്യക്തികളുടെ ഐഡി വെരിഫിക്കേഷൻ നിർബന്ധമായതിനാൽ പേജിനായി ആ പരസ്യം നൽകുന്ന വ്യക്തികളുടെ പേരും കിട്ടും.

ആ പേരുകൾ അന്വേഷിച്ചാൽ ഏതു കമ്പനികളാണ് നിങ്ങളുടെ നേതാക്കളുടെ സോഷ്യൽമീഡിയ മാനേജ്‌ ചെയ്യുന്നതെന്നു കണ്ടെത്താനുമാവും. ഉദാഹരണത്തിന് രമേശ് ചെന്നിത്തലയുടെ പേജിലെ പരസ്യങ്ങൾ നൽകുന്നത് രഞ്ജിത് ബാലൻ എന്ന വ്യക്തിയും പൂനം സുരേഷ് മോട്ടിയാനി എന്ന വ്യക്തിയുമാണ്.


അനിവർ അരവിന്ദിന്‍റെ ഫേസ്​ബുക്​ പോസ്റ്റ്​:


ഇലക്ഷനുമായി‌ ബന്ധപ്പെട്ട ഫേസ്ബുക്ക് ഗൂഗിൾ പരസ്യച്ചെലവുകൾ ആരെങ്കിലും ശ്രദ്ധിയ്ക്കുന്നുണ്ടോ?
ഫേസ്ബുക്ക് ആഡ് ലൈബ്രറിയിൽ പോയാൽ ഇത്തരം വിവരങ്ങൾ തപ്പിയെടുക്കാം. ലിങ്ക് കമന്‍റിൽ കാണാം. (ഫേസ്​ബുക്കിലെ അവസാന 90 ദിവസത്തെ റി​േപ്പാർട്ട്​: https://www.facebook.com/ads/library/report/, ഗൂഗിൾ പൊളിറ്റിക്കൽ ആഡ് ട്രാൻസ്പരൻസി റിപ്പോർട്ട്: https://transparencyreport.google.com/political.../region/IN )
ഉദാഹരണത്തിന് കഴിഞ്ഞ 7 ദിവസം LDF Keralam പേജ് ഫേസ്ബുക്കിൽ നൽകിയത് 6,29,982 രൂപയുടെ പരസ്യമാണ്.

ഇന്ന് ആരൊക്കെ എത്ര രൂപ‌ചെലവഴിച്ചെന്നറിയണോ. SS Lal മുതൽ പിസി വിഷ്ണുനാഥും ജോസഫ് വാഴയ്ക്കനും വരെയുള്ളവർ ഫേസ്ബുക്ക് പരസ്യങ്ങൾക്ക് എത്ര രൂപ എന്നൊക്കെ ചെലവാക്കിയെന്നറിയണോ? കിഫ്ബി എത്ര രൂപയുടെ ഫേസ്ബുക്ക് പരസ്യം നൽകിയെന്നറിയണോ അതും ഇവിടെ കിട്ടും.

പരസ്യചെലവുകൾ ട്രാക്ക് ചെയ്യുന്നതിലെ ഒരു വെല്ലുവിളി പരസ്യം നൽകുന്ന പേജുകൾ ഏതെല്ലാമാണെന്ന് കണ്ടെത്തുന്നതാണ്. അത് കേരളത്തിലുള്ളവർക്കേ കണ്ടെത്താനുമാവൂ. ഈ പരസ്യമൊന്നും ബാംഗ്ലൂരിലുള്ള എനിക്ക് കാണാനാവില്ല.
പരസ്യം നൽകുന്ന വ്യക്തികളുടെ ഐഡി വെരിഫിക്കേഷൻ നിർബന്ധമായതിനാൽ പേജിനായി ആ പരസ്യം നൽകുന്ന വ്യക്തികളുടെ പേരും കിട്ടും.
ആ പേരുകൾ അന്വേഷിച്ചാൽ ഏതു കമ്പനികളാണ് നിങ്ങളുടെ നേതാക്കളുടെ സോഷ്യൽമീഡിയ മാനേജ്‌ ചെയ്യുന്നതെന്നു കണ്ടെത്താനുമാവും. ഉദാഹരണത്തിന് രമേശ് ചെന്നിത്തലയുടെ പേജിലെ പരസ്യങ്ങൾ നൽകുന്നത് രഞ്ജിത് ബാലൻ എന്ന വ്യക്തിയും പൂനം സുരേഷ് മോട്ടിയാനി എന്ന വ്യക്തിയുമാണ്.

ഇതുപോലെ ഗൂഗിളിനും പൊളിറ്റിക്കൽ ആഡ് ട്രാൻസ്പരൻസി റിപ്പോർട്ടുണ്ട് (ലിങ്ക് കമന്റിൽ) ഇതുവരെ രാഷ്ട്രീയ പരസ്യങ്ങൾക്കായി 36,95,750 ഫെബ്രുവരി 19 നും ശേഷം കേരളം ടാർഗറ്റിൽ ചെലവാക്കിയതായി ഗൂഗിൾ റിപ്പോർട്ട് പറയുന്നു. ഏകദേശം സമാനമാണ് കഴിഞ്ഞ 90 ദിവസത്തെ ഫേസ്ബുക്ക് പരസ്യങ്ങൾക്കായി എല്ലാ രാഷ്ട്രീയ പരസ്യക്കാരും ചേർന്ന് ചെലവാക്കിയ തുകയും.

വലിയ വാർത്താസാധ്യതകൾ ഉള്ള മേഖലയാണ് ഇതന്വേഷിക്കൽ. കേരളത്തിന്‍റെ പൊളിറ്റിക്കൽ ആഡ് മാർക്കറ്റ് വളരെ ചെറുതാണ്. ദേശീയതലത്തിൽ തൃണമൂലും ഡി.എം.കെയും ബിജെപിയുമാണ് ഫേസ്ബുക്ക് ഗൂഗിൾ പരസ്യങ്ങൾക്ക് പണമെറിയുന്നതിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. കോടികളാണ് ഇറങ്ങുന്നത് അവിടെ. 

Full View

Tags:    
News Summary - Facebook political ads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.