കൊൽക്കത്ത: ഐ.എസ്.എൽ ക്ലബായ എ.ടി.കെ മോഹൻ ബഗാൻ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ ബി.ജെ.പിയിൽ ചേർന്നു. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായാണ് താരം ബി.ജെ.പിയിലെത്തിയത്.
ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയും മിഥുൻചക്രവർത്തിയും പെങ്കടുത്ത ചടങ്ങിൽ വെച്ച് ചൊവ്വാഴ്ച ഭട്ടാചാര്യ പാർട്ടി അംഗത്വം സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കണമെന്ന് ഏറെ നാളായി ആഗ്രഹിക്കുന്നുവെന്നും പാർട്ടിയിൽ ചേർന്ന ശേഷം അദ്ദേഹം പ്രതികരിച്ചു.
'എനിക്ക് ഫുട്ബാൾ ആരാധകരുടെ പക്കൽ നിന്ന് ധാരാളം സ്നേഹവും ആദരവും ലഭിച്ചു. ഇപ്പോൾ അത് തിരികെ നൽകാനുള്ള അവസരമാണ്. മോദിജിയുടെ നേതൃത്വത്തിന് കീഴിൽ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു' -ഭട്ടാചാര്യ പറഞ്ഞു.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫുട്ബാളിൽ നിന്ന് വിരമിച്ച ശേഷം ബി.ജെ.പിക്കായി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ സീസണിൽ ഐ.എസ്.എല്ലിലെ ഗോൾഡൻ ഗ്ലൗ ജേതാവാണ് ഭട്ടാചാര്യ.
ഏപ്രിൽ 17, ഏപ്രിൽ 22, ഏപ്രിൽ 26, ഏപ്രിൽ 29 തിയതികളിലായാണ് ബംഗാളിൽ ഇനി വോട്ടെടുപ്പ്. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.