ബംഗാളിൽ തൃണമൂൽ വിജയത്തിനു പിന്നാലെ വർഗീയ ആക്രമണ ആരോപണവുമായി ബി.ജെ.പി

കൊൽക്കത്ത: കേന്ദ്ര നേതൃത്വത്തെ മൊത്തമായി ഇറക്കുമതി​ ചെയ്​തും പണമൊഴുക്കിയും നടത്തിയ പ്രചാരവേലകൾ ജനം സ്വീകരിക്കാതെ പശ്​ചിമ ബംഗാളിൽ ​പരാജയപ്പെട്ട ബി.ജെ.പി മമതയെ പിടിച്ചുകെട്ടാൻ ആരോപിക്കുന്നത്​ കല്ലുവെച്ച നുണ​കൾ. തെരഞ്ഞെടുപ്പ്​ വിജയത്തിനു പിന്നാലെ പാർട്ടികൾക്കിടയിൽ നടന്ന അക്രമ സംഭവങ്ങളെ ഭൂരിപക്ഷത്തിനു മേൽ ന്യൂനപക്ഷമായ മുസ്​ലിംകൾ നടത്തുന്ന വർഗീയ ആക്രമണമായാണ്​ ബി.ജെ.പി നേതാക്കൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നത്​.

സ്വപൻ ദാസ്​ ഗുപ്​ത, മീനാക്ഷി ലേഖി, ​ൈകലാശ്​ വിജയ്​വർഗിയ, സമൂഹ മാധ്യമ വിഭാഗം ദേശീയ ഇൻ ചാർജ്​ പ്രീതി ഗാന്ധി തുടങ്ങിയ ബി.ജെ.പി നേതാക്കളും അവരുടെ ചുവടുപിടിച്ച്​ അണികളും വ്യാപകമായി നുണകൾ പ്രചരിപ്പിക്കുകയാണ്​. കങ്കണ റണോട്ടിനെ പോലെ അവർക്ക്​ പിന്തുണ അർപ്പിച്ച്​ രംഗത്തുവരുന്നവർ വേറെ.

നന്ദിഗ്രാമിലെ ബീർഭൂമിൽ ആയിരം ഹിന്ദു കുടുംബങ്ങൾ തൃണമൂൽ അതിക്രമം സഹിക്കാനാവാതെ വയലിലേക്ക്​ ഒാടി രക്ഷപ്പെ​ട്ടെന്നായിരുന്നു സ്വപൻദാസ്​ ഗുപ്​തയുടെ ട്വിറ്ററിലെ നുണപ്രചാരണം. തൃണമൂൽ ജിന്നയുടെ മുസ്​ലിംലീഗിന്‍റെ പുതിയ കാല രൂപമായി മാറിയെന്നായിരുന്നു മീനാക്ഷി ലേഖിയുടെ സമൂഹ മാധ്യമ പോസ്റ്റ്​. നന്ദിഗ്രാമിലെ കെൻഡമറിയിൽ ബി.ജെ.പി വനിതകൾക്കെതിരെ തൃണമൂൽ മുസ്​ലിം ഗുണ്ടകൾ അതിക്രമം നടത്തുകയാണെന്ന്​ കൈലാശ്​ വിജയ്​വർഗിയ ട്വീറ്റ്​ ചെയ്​തതിന്​ താഴെ ബോളിവുഡ്​ നടി ​കങ്കണയെത്തി ഇവ​രെ നേരിടാൻ സൂപർ ഗുണ്ടകളാണ്​ വേണ്ടതെന്ന്​ പ്രതികരിച്ചു. പഴയ കാലത്തെ ഏതോ അക്രമ സംഭവത്തിന്‍റെ ചിത്രം അടർത്തിയെടുത്ത്​ പശ്​ചിമ ബംഗാളിലെ തൃണമൂൽ ആഘോഷം എന്ന പേരിൽ കൊടുത്തത്​ സമൂഹ മാധ്യമ വിഭാഗം ദേശീയ ചുമതലക്കാരി പ്രീതി ഗാന്ധി. പോളിങ്​ ഏജന്‍റുമാരായ ബി.ജെ.പി വനിതകൾ കൂട്ട മാനഭംഗത്തിനിരയായെന്നായിരുന്നു ദീപ്​ ഹാൾഡർ എന്ന ഹാൻഡ്​ലിൽനിന്നുളള വ്യാജ പ്രചാരണം. കാടിളക്കി വ്യാജ പ്രചാരണം കൊഴുപ്പിച്ച്​ ബി.ജെ.പി സജീവമായതോടെ തൃണമൂലും രംഗത്തെത്തി. തങ്ങളുടെ നിരവധി പ്രവർത്തകരെ ബി.ജെ.പി കൊലപ്പെടുത്തിയെന്നായിരുന്നു തൃണമൂൽ ആരോപണം.

രാഷ്​​്ട്രീയ അക്രമങ്ങൾ തുടർക്കഥയായ ബംഗാളിൽ തെരഞ്ഞെടുപ്പ്​ വിജയത്തിന്​ മുമ്പും ശേഷവും ഇരു വിഭാഗങ്ങളും നടത്തിയ അക്രമങ്ങൾക്കാണ്​ വർഗീയ മുഖം കൈവന്നത്​. രണ്ടു ദിവസത്തിനിടെ നടന്ന സംഘട്ടനങ്ങളിൽ ഇതുവരെ സംസ്​ഥാനത്ത്​ 14 പേർ മരിച്ചിട്ടുണ്ട്​. അക്രമ മരണങ്ങളെ കുറിച്ച്​ റിപ്പോർട്ട്​ നൽകാൻ കേന്ദ്രം മമത സർക്കാറിന്​ നിർദേശം നൽകിയിട്ടുണ്ട്​. മരിച്ച ഒമ്പതുപേർ തങ്ങളുടെ പ്രതിനിധികളാണെന്ന്​ ബി.ജെ.പിയും നാലുപേർ തങ്ങളുടെയാണെന്ന്​ തൃണമൂലും പറയുന്നു. ഒരു ഐ.എസ്​.എഫ്​ നേതാവും തിങ്കളാഴ്ച കൊല്ലപ്പെട്ടിട്ടുണ്ട്​. ആറു പേരാണ്​ ​െകാൽക്കത്തയിൽ മാത്രം കൊല്ലപ്പെട്ടത്​. പാർട്ടികൾക്കിടയിലെ സംഘട്ടനങ്ങളാണ്​ വർഗീയതയായി പേരുമാറിയത്​. അതേ സമയം, പ്രചരിപ്പിക്കപ്പെടുന്ന കൂട്ട മാനഭംഗ വാർത്തകൾ വ്യാജമാണെന്ന്​ ബീർഭൂം പൊലീസ്​ സൂപ്രണ്ട്​ എൻ.എൻ ത്രിപാഠി അറിയിച്ചു.

ബംഗാളിൽ സത്യപ്രതിജ്​ഞ ചടങ്ങ്​ നീട്ടിവെക്കണമെന്ന്​ ബി.ജെ.പി സംസ്​ഥാന ​പ്രസിഡന്‍റ്​ ദിലീപ്​ ഘോഷ്​ ആവശ്യപ്പെട്ടിരുന്നു. സംസ്​ഥാനത്ത്​ പ്രസിഡന്‍റ്​ ഭരണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്​ സുപ്രീം കോടതിയിൽ പരാതിയും നൽകി. പ്രധാനമന്ത്രി ഗവർണറെ വിളിച്ച്​ വിഷയത്തിൽ നിജസ്​ഥിതി തേടിയിട്ടുണ്ട്​. ഇവക്ക്​ കൂടുതൽ കരുത്തു പകർന്നാണ്​ വ്യാജ പ്രചാരണം.

ഇത്തവണ അധികാരം നഷ്​ടമായതിനു പിന്നാലെ മുസ്​ലിമിനും ഹിന്ദുവിനുമിടയിൽ അകലം കൂട്ടാന ചിലർ തിടുക്കം കൂട്ടുകയാണെന്ന്​ വ്യാജ വാർത്തകളുടെ ഉറവിടം കണ്ടെത്തുന്ന ആൾട്ട്​ ന്യൂസ്​ സ്​ഥാപകൻ പ്രതീക്​ സിൻഹ പറയുന്നു.

Tags:    
News Summary - Why BJP’s labelling of Bengal post election violence as communal is misleading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.